Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാഠപുസ്തക വിതരണം...

പാഠപുസ്തക വിതരണം താളംതെറ്റാന്‍ കാരണം എണ്ണത്തിലെ അപാകതയെന്നാക്ഷേപം

text_fields
bookmark_border
കാളികാവ്: പാഠപുസ്‌കത വിതരണം താളംതെറ്റാന്‍ കാരണം സ്‌കൂളുകളിലേക്ക് നല്‍കേണ്ട പുസ്തകങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതില്‍ സ്വീകരിച്ച മാനദണ്ഡമെന്ന് ആക്ഷേപം. വിതരണത്തിന് ആവശ്യമായ പുസ്‌തകങ്ങള്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിൽ എത്തിയാലും മുന്‍വര്‍ഷത്തെ കുട്ടികളുടെ എണ്ണം കണക്കാക്കി പുസ്തകം വിതരണം ചെയ്യുന്ന രീതി പല ഡിപ്പോകളിലും സ്വീകരിക്കുന്നതാണ് യഥാസമയത്ത് എത്താതിരിക്കാന്‍ കാരണമായി പറയപ്പെടുന്നത്. സാധാരണ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകത്തി​െൻറ ഇന്‍ഡൻറ് സ്‌കൂള്‍ അധികൃതര്‍ ഡിപ്പോകളില്‍ നല്‍കും. അതനുസരിച്ചാണ് സ്‌കൂളുകളിലേക്ക് ലഭ്യമാക്കുക. എന്നാല്‍, പുതിയ അധ്യയനവര്‍ഷം പ്രവേശനം വർധിച്ച സ്‌കൂളിലേക്ക് പുതിയ കുട്ടികളുടെ എണ്ണത്തിനുള്ള പുസ്തകം സമയത്ത് നല്‍കാറില്ല. ഇതാണ് ക്ഷാമത്തിന് ഒരു കാരണം. ഈ അധ്യയനവര്‍ഷം രണ്ടാം ടേം പകുതിയായിട്ടും പലയിടത്തും രണ്ടാം വാല്യം പുസ്തകവിതരണം പൂര്‍ത്തിയായിട്ടില്ല. ചില ഉപജില്ലകളില്‍ എ.ഇ.ഒമാര്‍ സ്‌കൂളുകളിള്‍ അധികമായുള്ള പുസ്തകം ശേഖരിച്ച് നൽകുന്നുണ്ട്. എന്നാല്‍, പലയിടത്തും രണ്ടാം ടേമിലെ പാഠഭാഗങ്ങള്‍ ഇപ്പോഴും ഫോട്ടോ കോപ്പിയെടുത്ത് പഠിപ്പിക്കേണ്ട ഗതികേടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story