Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊഞ്ചുകൂട്ടാൻ മഞ്ചേരി;...

മൊഞ്ചുകൂട്ടാൻ മഞ്ചേരി; വ്യാപാരോത്സവത്തിന് നഗരം ഒരുങ്ങി

text_fields
bookmark_border
മഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ഒരുക്കുന്ന രണ്ടുമാസത്തോളം നീളുന്ന 'മൊഞ്ചുള്ള മഞ്ചേരി' വ്യാപാരോത്സവത്തിന് ഒരുക്കം പൂർത്തിയായി. നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെയാണ് വ്യാപാരോത്സവം. ശനിയാഴ്ച വൈകീട്ട് ഏഴിന് കച്ചേരിപ്പടിയിൽ ഉദ്ഘാടനം നടക്കും. വൈകീട്ട് വ്യാപാരികളുടെ ഘോഷയാത്രയും ഉണ്ടാവും. ഉത്സവത്തോടനുബന്ധിച്ച് മുഴുവൻ വ്യാപാര സ്ഥപനങ്ങളിലും നിശ്ചിത ശതമാനം ഡിസ്കൗണ്ടോടെയാവും ഉൽപന്നങ്ങളുടെ വിൽപന. നിശ്ചിത തുകക്ക് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന കൂപ്പൺ നൽകും. ഒരോ പത്തുദിവസം കൂടുമ്പോഴും ഇതി‍​െൻറ നറുക്കെടുപ്പ് നടത്തും. ബംബർ സമ്മാനമായി ഒരു ബൊലേറോ കാർ, ഒരു ബുള്ളറ്റ്, മൂന്നു സ്കൂട്ടറുകൾ, അഞ്ച് എൽ.ഇ.ഡി ടി.വികൾ, പത്ത് വാഷിങ് മെഷീനുകൾ, 50 സ്വർണ നാണയം, 500ൽപരം പ്രോത്സാഹന സമ്മാനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ചേരി കസവുകേന്ദ്ര വെഡ്ഡിങ് സ​െൻറർ, സൂപ്പർ നോവ എന്നിവയുടെ സഹകരണത്തോടെയാണ് നഗരത്തിലെ മുഴുവൻ വ്യാപാരികളെയും പങ്കാളികളാക്കിയുള്ള പദ്ധതി. മെഗാ സമ്മാനങ്ങൾക്ക് അർഹതയുള്ള കൂപ്പണുകൾ വിതരണം ചെയ്ത വ്യാപാരികൾക്ക് യഥാക്രമം സ്കൂട്ടറും സ്വർണനാണയങ്ങളും നൽകുന്നുണ്ട്. വ്യാപാരോത്സവം വഴി ലഭിക്കുന്ന അധികവരുമാനത്തിൽ ഒരു പങ്ക് സേവന പ്രവർത്തനങ്ങൾക്ക് നീക്കിവെക്കാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടകൾ ഏറ്റവും നന്നായി അലങ്കരിക്കുന്ന സ്ഥാപനങ്ങൾക്കും സമ്മാനങ്ങളുണ്ട്. നഗരത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേജിൽ കലാകാരന്മാർക്ക് അവസരം നൽകും. സ് റ്റേജ് ഷോകൾ, മൈലാഞ്ചിയിടൽ മത്സരം, പാചകമത്സരം, വിവിധ കലാപരിപാടികൾ എന്നിവ നടത്തും. വാർത്തസമ്മേളനത്തിൽ എം.പി.എ. ഹമീദ്കുരിക്കൾ, കെ. നിവിൽ ഇബ്രാഹീം, പി. സക്കീർ ഹുസൈൻ, ജനറൽ കൺവീനർ മുജീബ്, ഗദ്ദാഫി കോർമത്ത് തുടങ്ങിയവർ പങ്കെടുത്തു. പടം... മഞ്ചേരിയിലെ വ്യാപാരോത്സവത്തി‍​െൻറ എംബ്ലം പടം... മഞ്ചേരിയിൽ വ്യാപാരോത്സവത്തി​െൻറ പ്രചാരണവാഹനങ്ങൾ പ്രയാണമാരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story