Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാല്‍പന്തിനൊപ്പം...

കാല്‍പന്തിനൊപ്പം മലപ്പുറം ഹാന്‍ഡ്ബാളിലും ശ്രദ്ധ നേടുന്നു കാല്‍പന്തിനൊപ്പം മലപ്പുറം ഹാന്‍ഡ്ബാളിലും ശ്രദ്ധ നേടുന്നു

text_fields
bookmark_border
കാളികാവ്: കണ്ണൂരില്‍ നടന്ന സംസ്ഥാന കായികമേളയുടെ ഉത്തരമേഖല മത്സര ഫലങ്ങളും മലപ്പുറം ജില്ല ജൂനിയര്‍, സീനിയര്‍ ടീമുകൾ സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഹാന്‍ഡ്ബാളില്‍ ജില്ലക്ക് പുതിയ മേല്‍വിലാസം നേടിക്കൊടുക്കുന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന ഉത്തരമേഖല മത്സരങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗം ഫൈനല്‍ ജയത്തോടെ മലപ്പുറം ഹാന്‍ഡ്ബാളില്‍ ഡബിള്‍ ചാമ്പ്യന്മാരായിരിക്കുകയാണ്. തൃശൂര്‍ അടക്കമുള്ള ശക്തരായ ടീമുകളെ പരാജയപ്പെടുത്തിയാണ് ഡബിള്‍ കിരീടം തിരിച്ചുപിടിച്ചത്. ഇരുവിഭാഗത്തിലെയും കിരീടത്തിന് പുറമെ പതിനാറംഗങ്ങള്‍ വീതമുള്ള സംസ്ഥാന ജൂനിയര്‍, സീനിയര്‍ ടീമുകളില്‍ നാലും അഞ്ചുമായി ആകെ ഒമ്പത് കുട്ടികളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞത് ജില്ലയിലെ പുതുതലമുറ ഹാന്‍ഡ്ബാളിനെയും നെഞ്ചേറ്റി തുടങ്ങി എന്നതിന് തെളിവാണ്. ജില്ല ടീമി​െൻറ പരിശീലകന്‍ കൊണ്ടോട്ടി ഉപജില്ലയിലെ കക്കോവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ പി. ജംഷീര്‍ബാബുവായിരുന്നു. അത്താണിക്കല്‍ എം.ഐ.സി എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്‍ കായികവിഭാഗം മേധാവി മുനീര്‍, അടക്കാകുണ്ട് ക്രസൻറ് ഹയര്‍സെക്കന്‍ഡറിയിലെ കായികാധ്യാപകരായ സി.ടി. നാസര്‍, ലൗലി ബേബി തുടങ്ങിയ നിരവധി കായികാധ്യാപരാണ് ജില്ലയുടെ കായിക കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തികൾ. കണ്ണൂരില്‍ നടന്ന ഉത്തരമേഖല ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ ജൂനിയര്‍ വിഭാഗത്തില്‍ 14-10 എന്ന സ്‌കോറിലും സീനിയര്‍ വിഭാഗത്തില്‍ 17-10 എന്ന സ്‌കോറിലും തോല്‍പിച്ച് മലപ്പുറം ജില്ല ടീമില്‍നിന്ന് കേരള ജൂനിയര്‍ ടീമിലേക്ക് ചേളാരി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ ഷഹീര്‍, സീനിയര്‍ ടീമിലേക്ക് മൊറയൂര്‍ വി.എച്ച്.എം.എസിലെ മുഹമ്മദ് സഫ്‌വാന്‍, ആഷിഖ് ഷിയാന്‍, ചേളാരി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ സലീല്‍ ജിജിത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടക്കാകുണ്ട് ക്രസൻറ് ഹയര്‍സെക്കന്‍ഡറിയിലെ ആറ് കുട്ടികളാണ് ദേശീയ തലത്തില്‍ കേരളത്തിനായി ഇറങ്ങുന്നത്. സ്‌കൂളിലെ മുഹമ്മദ് സഅദ്, ഫഹദ് ബിന്‍ സലീം എന്നിവര്‍ സീനിയര്‍ തലത്തിലും റമീസ് മുബാറക്ക്, പി. ഇര്‍ഷാദ്, മുഹമ്മദ് റബീഹ് എന്നിവർ ജൂനിയര്‍ തലത്തിലും ഷനൂബ് റഹ്മാന്‍ സബ് ജൂനിയര്‍ തലത്തിലും കളത്തിലിറങ്ങും. പടം- ജില്ലയില്‍നിന്ന് ദേശീയ സ്‌കൂള്‍ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറിയിലെ താരങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story