Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTകാരാകുർശി ജി.വി.എച്ച്.എസ്.എസിൽ നവപ്രഭ പദ്ധതി തുടങ്ങി
text_fieldsbookmark_border
കല്ലടിക്കോട്: കാരാകുർശി ജി.വി.എച്ച്.എസ് സ്കൂളിൽ ഒമ്പതാം തരം വിദ്യാർഥികളുടെ പഠനമികവ് ഉയർത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന നവപ്രഭ പദ്ധതിക്ക് തുടക്കം. പദ്ധതി മുൻ പ്രധാനാധ്യാപകൻ എൻ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ദിനരാജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യൂസുഫ് നന്ദിയും പറഞ്ഞു. caption: കാരാകുർശി ജി.വി.എച്ച്.എസ്.എസിലെ നവപ്രഭ പദ്ധതി എൻ. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു PW FILE KALLADIKODE NAVA PRABHA തുപ്പനാട് മീൻവല്ലം പാതയുടെ തകർച്ച; യാത്ര ദുസ്സഹം കല്ലടിക്കോട്: തുപ്പനാട് മീൻവല്ലം പാത ശോച്യാവസ്ഥയിലായത് കാരണം കാൽനട യാത്രയും വാഹന ഗതാഗതവും ദുസ്സഹമായി. കരിമ്പ ഗ്രാമപഞ്ചായത്തിലെ പ്രധാന മലയോര മേഖലയിലേക്കും മീൻവല്ലം വെള്ളച്ചാട്ട പ്രദേശത്തേക്കും എത്താനുള്ള റോഡാണ് ഗതാഗത യോഗ്യമല്ലാതായത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തുപ്പനാട് മുതൽ ആരംഭിച്ച് വിനോദ സഞ്ചാര കേന്ദ്രമായ മീൻവല്ലം വരെ വ്യാപിച്ച് കിടക്കുന്ന പാതയാണിത്. ഒരു വർഷം മുമ്പ് നാലു ഭാഗങ്ങളിലായി ഈ പാതയുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും മഴ പെയ്തതോടെ മിക്കയിടങ്ങളിലും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ മെറ്റലും ടാറും നീങ്ങിപ്പോയി പാത തകർച്ച അഭിമുഖീകരിക്കുകയാണ്. മരുതംകാടും പരിസരങ്ങളിലും രൂപപ്പെട്ട കുഴികൾ വിനോദ സഞ്ചാരികൾക്കും മറ്റും അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ ഇത്തരം സ്ഥലങ്ങളിൽ തെന്നിമറിയുന്നത് പതിവാണ്. പാർശ്വഭിത്തിയുടെ അഭാവവും മഴവെള്ളം ഒഴുകാൻ അഴുക്കുചാൽ ഇല്ലാത്തതും വിനയായി. caption: തകർന്ന തുപ്പനാട് മീൻവല്ലം പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story