Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTകലാലയങ്ങളിൽ സാന്ത്വന പരിചരണ ക്ലബുകൾ രൂപവത്കരിച്ചു
text_fieldsbookmark_border
അലനല്ലൂർ: എടത്തനാട്ടുകര കെ.എസ്.എച്ച്.എം കോളജിൽ സാന്ത്വന പരിചരണ ക്ലബ് എസ്.ഐ.പി രൂപവത്കരിച്ചു. പ്രിൻസിപ്പൽ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ അഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. എടത്താനാട്ടുകര പാലിയേറ്റിവ് ക്ലിനിക്ക് ട്രഷറർ ബഷീർ ചാലിയൻ ക്ലാസെടുത്തു. റഹീസ്, പി. അക്ബർ, അമീർ, ജഹുർഅമീർ, അതുല്യ, ജൗഹർ, ഷമീൽ, റംഷീദ് എന്നിവർ സംസാരിച്ചു. അലനല്ലൂർ: മാറാവേദനകളും തീരാദുരിതങ്ങളുമായി ജീവിതത്തോട് മല്ലിടുന്ന സഹജീവികള്‍ക്ക് സാന്ത്വനത്തിെൻറ സ്‌നേഹ സ്പര്‍ശവുമായി എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയൻറല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂനിറ്റിെൻറ കീഴില്‍ സ്റ്റുഡൻറ് പാലിയേറ്റിവ് ക്ലബിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രിന്‍സിപ്പൽ കെ. ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. വി.പി. റഹീസ്, ബഷീര്‍ ചാലിയന്‍, അക്ബര്‍ പുത്തന്‍കളത്തില്‍, സി.കെ. റിഷാദ്, വി. അന്‍ഫല്‍, സി. ശ്രീലക്ഷ്മി, കെ. ആഷിഖ്, ഖദീജ പാറോക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. caption: എടത്തനാട്ടുകര ഗവ. ഓറിയൻറല്‍ സ്‌കൂളിലെ പാലിയേറ്റിവ് ക്ലബ് ഉദ് ഘാടനം പ്രിന്‍സിപ്പൽ കെ. ഉണ്ണീന്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story