Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTകാടുകയറാതെ ഒറ്റയാൻ ഭീതി പരത്തുന്നു
text_fieldsbookmark_border
മുണ്ടൂർ: കയ്യറ ജനവാസ മേഖലയിൽനിന്ന് കാടുകയറാതെ ഒറ്റയാൻ. ധോണി വനമേഖലയിൽനിന്ന് രാത്രി കാടിറങ്ങിയ കാട്ടാന കയ്യറ കനാൽ വരമ്പിലും സമീപ കൃഷിസ്ഥലങ്ങളിലും വൻ നാശം വിതച്ചു. അരുമണിയിലും പരിസരപ്രദേശങ്ങളിലും കറങ്ങിയ ശേഷം ബുധനാഴ്ച രാത്രിയോടെയാണ് കയ്യറ ജനവാസ മേഖലയിൽ എത്തിയത്. മുല്ലക്കര ആദിവാസി കോളനി പരിസരത്തുമെത്തി. കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കിയ ജനം പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ടയർ കത്തിച്ചും തടയാനുള്ള ശ്രമം തുടരുകയാണ്. ചിന്നം വിളിച്ച് പാഞ്ഞ ഒറ്റയാൻ മണിക്കൂറുകളോളം ഇവിടെ ഭീതി പരത്തി. ഒറ്റയായും കൂട്ടായും രാത്രി ഇരുട്ടിയാൽ കാടിറങ്ങുന്ന കാട്ടാനകൾ മേഖലയിൽ ഭീതി സൃഷ്ടിക്കുകയാണ്. ഇതുകാരണം പുലർച്ചയും സന്ധ്യക്കും ആളുകൾ വീടുവിട്ട് പുറത്തിറങ്ങാറില്ല. ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്യൽ; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം ആലത്തൂർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജി.എം.എൽ.പി സ്കൂൾ, അരങ്ങാട്ടുപറമ്പ്, മല മൽകോളനി, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകളിലും അനുബന്ധ ലൈനുകളിലും ഒക്ടോബർ 28ന് രാവിലെ ഒമ്പതിന് ശേഷം ഏതുസമയത്തും വൈദ്യുതി പ്രവഹിക്കാമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. കഞ്ചാവുമായി യുവാവ് പിടിയിൽ ചിറ്റൂർ: മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിൽ. എറണാകുളം സ്വദേശി കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി കുഞ്ഞിമുഹമ്മദാണ് (35) പിടിയിലായത്. പൊള്ളാച്ചിയിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിക്കവെയാണ് ഇയാൾ ചിറ്റൂർ റേഞ്ച് എക്സൈസ് സംഘവും ബോർഡർ പട്രോളിങ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽനിന്ന് 1.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ശ്രീധരൻ, പ്രിവൻറിവ് ഓഫിസർ മനോഹരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ്, ദിലീപ് കുമാർ, മധുസൂദനൻ, രതീഷ്, ശാന്തി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story