Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനാലുകൾ ജലസേചന വകുപ്പ്...

കനാലുകൾ ജലസേചന വകുപ്പ് നവീകരിക്കാൻ തീരുമാനം

text_fields
bookmark_border
കുഴൽമന്ദം: രണ്ടാം വിളക്ക് തുടക്കമായതോടെ ജില്ലയിലെ കനാലുകൾ ജലസേചന വകുപ്പ് നവീകരിക്കാൻ തീരുമാനമായി. ഡാമുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കനാലുകൾ നവീകരിക്കാത്തത് കർഷക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന ‍യോഗത്തിലാണ് തീരുമാനം. ജലസേചന വകുപ്പി​െൻറ വാർഷിക ആക്ഷൻ പ്ലാനിൽ മാറ്റം വരുത്തിയാണ് കനാൽ നവീകരണത്തിനുള്ള അടങ്കൽ തുക കെണ്ടത്തിയത്. നവംബർ 15നുള്ളിൽ കനാലുകളുടെ നവീകരണം പൂർത്തീകരിക്കാനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയിരുന്ന കനാൽ നവീകരണം പദ്ധതിയിൽനിന്ന് പുറത്തായതോടെയാണ് ജലസേചന വകുപ്പിന് നവീകരണം ഏറ്റെടുക്കേണ്ടി വന്നത്. ഒക്ടോബർ ആദ്യവാരം പദ്ധതികൾ ഭരണാംഗീകാരത്തിനായി ഉദ്യോഗസ്ഥർ ജലസേചന വകുപ്പിന് സമർപ്പിെച്ചങ്കിലും ഫണ്ടിെല്ലന്ന കാരണം പറഞ്ഞ് മടക്കുകയായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ജലസേചന കനാലുകൾ ഉള്ളത് മലമ്പുഴ ഡാമിനാണ്. ഇടതു--വലതു കനാലും അതി​െൻറ ശാഖകളുമായി 320 കിലോമീറ്ററാണ് കനാലുകളുടെ ദൂരം. ഈ സീസണിൽ കാർഷികാവശ്യങ്ങൾക്കായി 54 ദിവസം വെള്ളം തുറന്നു വിടാനാണ് ജലസേചന വകുപ്പ് തീരുമാനം. പുതുനഗരം, വടവന്നൂർ, പെരുവെമ്പ്, പല്ലശ്ശന പഞ്ചായത്തുകളിലാണ് മലമ്പുഴ, ചുള്ളിയാർ, മീങ്കര ഡാമുകളിൽ നിന്നുള്ള പ്രധാന കനാലുകളും അനുബന്ധ സ്ലൂയിസുകളും. ഇവ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണ് കർഷകർ ദുരിതത്തിലായിട്ടുള്ളത്. ജില്ലയിൽ 45,000 ഹെക്ടർ പ്രദേശത്താണ് ഈ സീസണിൽ രണ്ടാം വിള ഇറക്കുന്നത്. വെള്ളമില്ലെങ്കിലും നികുതിയൊടുക്കണം കുഴൽമന്ദം: ജലം നൽകിയില്ലെങ്കിലും വെള്ളക്കരം മുറ പോലെ വാങ്ങി ജലസേചന വകുപ്പ്. ഡാമിൽനിന്ന് കാർഷികാവശ്യങ്ങൾക്കായി നൽകുന്ന വെള്ളത്തിന് കർഷകരിൽനിന്ന് കരം വാങ്ങിയാണ് ജലസേചന വകുപ്പ് വെള്ളം നൽകുന്നത്. ഏക്കറിന് 25.10 രൂപയാണ് നിരക്ക്. കഴിഞ്ഞ വർഷം ജില്ലയിലെ രൂക്ഷമായ വരൾച്ചകാരണം മലമ്പുഴ ഡാമിൽനിന്ന് 24 ദിവസത്തെ വെള്ളം മാത്രമാണ് വിട്ടുനൽകി‍യത്. കഴിഞ്ഞ വേനലിൽ 25,000 ഹെക്ടർ സ്ഥലത്തുമാത്രമാണ് രണ്ടാം വിള ഇറക്കിയതെങ്കിലും വെള്ളക്കരം പൂർണമായി ഈടാക്കിയിരുന്നു. കർഷകർക്ക് ആനുകൂല്യം ലഭിക്കണമെങ്കിൽ വെള്ളക്കരം അടക്കണമെന്നാണ് സ്ഥിതി. ആദ്യ വർഷങ്ങളിൽ രണ്ടു വിളക്കും ഡാമിൽനിന്ന് ജലം ലഭ്യമാക്കിയതാണ്. പിന്നീട് ഇത് രണ്ടാം വിളക്കുമാത്രമായി പരിമിതപ്പെടുത്തി. ഇപ്പോൾ ഓരോ വർഷം കഴിയുന്തോറും ഡാമിൽനിന്ന് കാർഷികാവശ്യത്തിനായി വിട്ടുനൽകുന്ന വെള്ളത്തി​െൻറ അളവും ദിവസവും കുറഞ്ഞു വരുകയാണ്. കാർഷികാവശ്യങ്ങൾക്കായി നിർമിച്ച മലമ്പുഴയിലെ ജലം ഇപ്പോൾ കൂടുതലായും വ്യാവസായിക ആവശ്യങ്ങൾക്കാണ് നൽകുന്നത്. അനുവദിച്ച അളവിലും കൂടുതലാണ് മലമ്പുഴയിൽനിന്ന് കമ്പനികൾ വെള്ളം ചോർത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story