Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTപുതിയ നയം: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം 30ന്
text_fieldsbookmark_border
കൊണ്ടോട്ടി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയവുമായി ബന്ധപ്പെട്ട് പുനരവലോകന സമിതി നൽകിയ ശിപാർശകൾ ചർച്ച ചെയ്യാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഒക്ടോബർ 30ന് മുംബൈയിൽ ചേരും. കേരളത്തിെൻറ അഭിപ്രായം ഇൗ യോഗത്തിൽ അറിയിക്കും. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പുതിയ നിർദേശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സ്വകാര്യ ടൂർ ഒാപറേറ്റർമാരുെട ഹജ്ജ് ക്വോട്ട 30 ശതമാനമാക്കി വർധിപ്പിക്കാനുളള നിർദേശം പിൻവലിക്കണെമന്നതടക്കമുള്ളവയാണ് സംസ്ഥാനത്തിെൻറ ആവശ്യം. അവലോകനയോഗം നാളെ കൊണ്ടോട്ടി: ഹജ്ജ് പ്രവർത്തനങ്ങളുടെ പൂർത്തീകരണ അവലോകനയോഗവും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശനിയാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന യോഗത്തിൽ മന്ത്രി ഡോ. കെ.ടി. ജലീൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story