Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടിയിൽ പ്രത്യേക...

അട്ടപ്പാടിയിൽ പ്രത്യേക വിദ്യാഭ്യാസ പദ്ധതി ആവശ്യമെന്ന് നിയമസഭ കമ്മിറ്റി

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾക്ക് പ്രഫഷനൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ പ്രത്യേക പദ്ധതി ആവശ്യമാണെന്ന് നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി വിലയിരുത്തി. അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ നടത്തുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കിലയിൽ എസ്. ശർമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിരീക്ഷണം. നിലവിൽ അട്ടപ്പാടിയിൽ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല. മെഡിക്കൽ, -എൻജിനീയറിങ്, പി.എസ്.സി പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങൾ അട്ടപ്പാടിയിൽ തുടങ്ങാൻ സമിതി സർക്കാറിന് ശിപാർശ ചെയ്യും. ആദിവാസി മേഖലയിലെ ഗർഭിണികളുടെ ആരോഗ്യകാര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ സി.ടി സ്കാൻ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഗർഭിണികളിലും നവജാത ശിശുക്കളിലും പോഷകാഹാരകുറവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സമിതി നിർദേശിച്ചു. ഐ.സി.ഡി.എസ്, കമ്യൂനിറ്റി കിച്ചണുകൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരം തുടർന്നും നൽകണം. കുടിവെള്ള വിതരണത്തിന് ജലനിധി നടപ്പാക്കിയ 108 പദ്ധതികളിൽ ഗുണഭോക്താക്കളായ ആദിവാസികളിൽനിന്ന് തുക ഈടാക്കരുത്. പൊതുവിതരണ വകുപ്പും സപ്ലൈകോയും ആദിവാസികൾ ആവശ്യപ്പെടുന്ന അരി തന്നെ നൽകണം. റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഉടൻ ആരംഭിക്കണമെന്നും സമിതി നിർദേശിച്ചു. വിവിധ പദ്ധതികൾ ഏകോപിപ്പിക്കാൻ ഒറ്റപ്പാലം സബ് കലക്ടറുടെ കീഴിൽ നോഡൽ ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാറിനോട് ആവശ്യപ്പെടും. സമിതി അംഗങ്ങൾ അഗളി ഭൂതിവഴി ഊര് സന്ദർശിച്ചു. അംഗങ്ങളായ എ.പി. അനിൽകുമാർ എം.എൽ.എ, ജി.എസ്. ജയലാൽ എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ്, നോഡൽ ഓഫിസർ പി.ബി. നൂഹ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. caption pw1 നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി അഗളി ഭൂതിവഴി ഊര് സന്ദർശിക്കുന്നു പരിപാടികൾ ഇന്ന് ആലത്തൂർ വാനൂർ കുന്നംകാട് ക്ഷീര വികസന വകുപ്പ് പരിശീലന കേന്ദ്രം: ശാസ്ത്രീയ പശു പരിപാലന പരിശീലനം -10.00 പാലക്കാട് മൂലത്തറ സഹകരണ സംഘം: തീറ്റപ്പുൽ ഉൽപ്പാദനത്തിനായുള്ള ഹൈേഡ്രാപോണിക്സ് മെഷീൻ ഉദ്ഘാടനം, മന്ത്രി കെ. രാജു -10.00 ആലത്തൂർ: റേഷൻ കാർഡ് മുൻഗണന പട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച ക്യാമ്പ്-കണ്ണബ്ര പഞ്ചായത്തിലെ നമ്പർ 149ലെയും 78ലെയും അപേക്ഷകരും പുതുക്കോട് പഞ്ചായത്തിലെ നമ്പർ 16ലെ അപേക്ഷകരും പ്രസ്തുത കടയിൽ -10.00 വടക്കഞ്ചേരി: സംയുക്ത ട്രേഡ് യൂനിയൻ ആലത്തൂർ താലൂക്ക് വാഹന പ്രചാരണ ജാഥക്ക് സ്വീകരണം, തച്ചനടി -10.00, പുളിങ്കൂട്ടം -10.30, വടക്കേഞ്ചേരി ടൗൺ -11.00, കുണ്ടുകാട് -11.30, മുടപ്പല്ലൂർ -12.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story