Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ജി.എസ്.ടി: കേന്ദ്ര...

'ജി.എസ്.ടി: കേന്ദ്ര സർക്കാർ ഇടപെടണം'

text_fields
bookmark_border
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ജോബീസ് മാളിൽ ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്തി​െൻറ അധ്യക്ഷതയിൽ നടന്നു. ജി.എസ്.ടി നിയമം മൂലം കഷ്ടത അനുഭവിക്കുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറും ജി.എസ്.ടി കൗൺസിലും അടിയന്തരമായി ഇടപെടണമെന്ന് ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു. ജി.എസ്.ടി നിയമത്തിലെ അപാകതകൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാർ ഉത്തരവാദിത്തമാണ്. ഒരു വിഭാഗം ജൂലൈ11ന് സംസ്ഥാന സർക്കാരിനെതിരെ കടയടപ്പ് സമരം നടത്തിയെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാൻ ഇവർക്കു കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബർ ഒന്നിന് കടയടപ്പ് സമരം പ്രഖ്യാപിച്ചതിനെതിരെ ജില്ലയിലെ വ്യാപാര സമൂഹം പ്രതിഷേധിച്ച് അന്നേ ദിവസം തുറുന്ന് പ്രവർത്തിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.എം.എം ഹബീബ്, ജില്ല വൈസ് പ്രസിഡൻറുമാരായ എം. ഉണ്ണികൃഷ്ണൻ, ഗോകുൽദാസ്, ഗോപി കഞ്ചിക്കോട്, മാനു എടത്തനാട്ടുകര, സെക്രട്ടറിമാരായ ഉബൈദ് വല്ലപ്പുഴ, അക്ബർ തച്ചമ്പാറ, കുര്യൻ കുമരംപുത്തൂർ, ശെൽവൻ, ശബരി, ബാലകൃഷ്ണൻ, വി.സി. േപ്രമദാസ്, ഹുസൈൻ കുട്ടി, കമറുദ്ദീൻ, ഫൈസൽ, ഇക്ബാൽ, ഉണ്ണി എം. മേനോൻ, ഫിറോസ് ബാബു, നസീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല ശാസ്ത്രോത്സവം അഞ്ചിന് തുടങ്ങും പാലക്കാട്: ജില്ല ശാസ്ത്രോത്സവം നവംബർ അഞ്ച് മുതൽ ഏഴ് വരെ ഒറ്റപ്പാലത്ത് നടക്കും. അഞ്ചിന് സാമൂഹ്യ ശാസ്ത്രമേള എൻ.എസ്.എസ്.കെ.പി.ടി.എച്ച്.എസിലും ഗണിത ശാസ്ത്ര മേള എൽ.എസ്.എൻ.ജി.എച്ച്.എസിലും ആറിന് പ്രവൃത്തി പരിചയ മേളയും ഏഴിന് ശാസ്ത്രമേളയും എൽ.എസ്.എൻ.ജി. എച്ച്.എസിലും നടക്കും. ഐ.ടി. മേള ആറിനും ഏഴിനും എൽ.എസ്.എൻ.ജി. എച്ച്.എസിൽ നടക്കും. പ്രവൃത്തി പരിചയ പ്രദർശന മത്സരം ഏഴിനായിരിക്കും. 12 ഉപജില്ലകളിൽനിന്നായി ആറായിരത്തിൽപരം ശാസ്ത്ര പ്രതിഭകൾ ശാസ്ത്രോത്സവത്തിൽ മത്സരിക്കും. മത്സരങ്ങളുടെ രജിസ്ട്രേഷൻ നാലിന് എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂളിൽ നടക്കും. ശാസ്ത്രോത്സവം സംഘാടക സമിതിയുടെ അവലോകന യോഗത്തിൽ ഒറ്റപ്പാലം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ, സൂപ്രണ്ട് പി. തങ്കപ്പൻ, ക്യു.ഐ.പി അധ്യാപക സംഘടന പ്രതിനിധികളായ കെ.എ. ശിവദാസ്, ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടിൽ, കെ. ശ്രീജേഷ്, എം.എൻ. വിനോദ്, കെ. ശ്രീധരൻ, ഗിരീഷ്കുമാർ, എം.ആർ. സുരേഷ്കുമാർ, പ്രകാശ് നാരായണൻ, നന്ദകുമാർ, ആർ. ശാന്തകുമാരൻ, ഐ.ടി അറ്റ് സ്കൂൾ ജില്ല കോ-ഓഡിനേറ്റർ വി.പി. ശശികുമാർ, പ്രോഗ്രാം കൺവീനർ കെ. പ്രഭാകരൻ, ജോ. ജനറൽ കൺവീനർമാരായ എൽ.ആർ. ഹേമ, സിസ്റ്റർ ഐഡ റോസ്ബെൽ, സബ് കമ്മിറ്റി കൺവീനർമാരായ എം.ടി. സൈനുൽ ആബിദ്, കെ.കെ. രാമചന്ദ്രൻ, പി. അബ്ദുൽ സലീം, എം.ടി. ഷമീം, രാജേഷ്, മുരളീധരൻ, ടി.കെ. ഷംസു എന്നിവർ സംസാരിച്ചു. മേളയുടെ ലോഗോ പ്രകാശനം എൻ.എം. നാരായണൻ നമ്പൂതിരി ജനറൽ കൺവീനർ ഡി.ഡി.ഇ പി. കൃഷ്ണന് നൽകി നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story