Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM IST'ശതമോഹന'ത്തിന് തുടക്കം
text_fieldsbookmark_border
ഷൊർണൂർ: മോഹിനിയാട്ട പ്രചാരത്തിനായി കേരള കലാമണ്ഡലം ആഭിമുഖ്യത്തിൽ നടക്കുന്ന 'ശതമോഹന'ത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസലർ റാണി ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, പാളയം രാജൻ, പ്രഫ. വി. കാർത്തികേയൻ, പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, എം.ആർ. ജയഗീത, ടി.കെ. വാസു, കലാമണ്ഡലം സത്യഭാമ, ഡോ. കെ.കെ. സുന്ദരേശൻ എന്നിവർ സംബന്ധിച്ചു. മുതിർന്ന കലാകാരികളായ കലാമണ്ഡലം കെ.പി. ചന്ദ്രിക, വിമല മേനോൻ, രാധാമണി, സുഗന്ധി, ലീലാമണി, ഹുസ്നാ ബാനു, ലതിക, ഹൈമവതി എന്നിവരെ മന്ത്രി ആദരിച്ചു. ശതമോഹനത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story