Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTകൽപടവ് തകർത്ത സംഭവം: ബി.ജെ.പി നേതാവിനെതിരെ കുടുംബശ്രീ അംഗങ്ങൾ രംഗത്ത്
text_fieldsbookmark_border
ചങ്ങരംകുളം: കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനത്തിനായി തുടങ്ങുന്ന വ്യാപാര സ്ഥാപനത്തിന് മുൻവശത്ത് കെട്ടിയ കൽപടവുകൾ തകർത്ത ബി.ജെ.പി നേതാവിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലങ്കോട് കുടുംബശ്രീ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ കുടുംബശ്രീ സി.ഡി.എസ് വൈസ് പ്രസിഡൻറും വിധവയുമായ അമ്മിണിയുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന ഭക്ഷണശാലയുടെ വരാന്തയിലെ കൽപടവുകളാണ് തകർത്തത്. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ റൂം വാടകക്ക് എടുത്ത ബി.ജെ.പി ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് രജിതനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുടുംബശ്രീ അംഗങ്ങൾക്കെതിരെ വസ്തുതാവിരുദ്ധമായി അഴിമതിയാരോപണം ഉന്നയിച്ചിരുന്നുവെന്നും അംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. രജിതനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും. തകർത്ത കൽപടവുകൾ പുനർനിർമിച്ച് സ്ഥാപനം ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കെ.സി. അമ്മിണി, ഒ. നളിനി, എം.ടി. പ്രസന്ന, കെ.പി. ചന്ദ്രമതി, കെ.എസ്. ഗിരിജ, ഷാനിബ സൈനുദ്ദീൻ, എം. തങ്ക, ടി.പി. അംബിക എന്നിവർ പങ്കെടുത്തു. ക്ഷേമനിധി അടക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു പൊന്നാനി: ഫിഷറീസ് ക്ഷേമനിധി ഓഫിസിൽ ക്ഷേമനിധി അടക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു. ക്ഷേമനിധി അടക്കാനുള്ള ദിവസം നീട്ടണമെന്ന ആവശ്യം ശക്തം. താലൂക്ക് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ക്ഷേമനിധി ഓഫിസിലെത്തുന്നവർ മണിക്കൂറുകളോളം വരിനിന്ന് വലയുകയാണ്. നേരത്തേ ആഴ്ചയിൽ നാലുദിവസം പണമടക്കാൻ സൗകര്യമുണ്ടായിരുന്ന ഓഫിസിൽ രണ്ടുദിവസമായി വെട്ടിക്കുറച്ചതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രയാസത്തിലായത്. ഇപ്പോൾ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് ക്ഷേമനിധി അടക്കാൻ സൗകര്യമുള്ളത്. ഈ വർഷത്തെ ക്ഷേമനിധി അടക്കാനുള്ള സൗകര്യം നാളെ വരെ മാത്രമായിരുന്നു. സർക്കാർ തീരുമാനം വന്നതോടെ നൂറുകണക്കിനാളുകളാണ് ആഴ്ചകളായി ഓഫിസിന് മുന്നിൽ വരിയിൽനിന്ന് വലയുന്നത്. ഈ ഉത്തരവിനെത്തുടർന്ന് പ്രതിഷേധവും ശക്തമായി. നേരത്തേ പാലപ്പെട്ടിയിലെ ഫിഷറീസ് ഓഫിസിൽ ക്ഷേമനിധി അടക്കാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ, ഇത് നിർത്തലാക്കിയതോടെ പൊന്നാനി താലൂക്കിലെ ഏഴ് മത്സ്യ ഗ്രാമങ്ങളിലുള്ളവരും പൊന്നാനി ക്ഷേമനിധി ഓഫിസിലെേത്തണ്ട ഗതികേടിലാണ്. പൊന്നാനി താലൂക്കിൽ അഴീക്കൽ, മരക്കടവ്, മുക്കാടി, തെക്കേകടവ്, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മത്സ്യ ഗ്രാമങ്ങളിലായി ഏകദേശം 15000ത്തോളം ക്ഷേമനിധി അംഗങ്ങളാണുള്ളത്. പൊന്നാനി ഓഫിസ് വിഭജിച്ച് വെളിയങ്കോട് മേഖല കേന്ദ്രീകരിച്ച് മറ്റൊന്ന് സ്ഥാപിക്കണണമെന്ന ആവശ്യവും ശക്തമാണ്. കൂടാതെ പൊന്നാനി ഓഫിസിൽ സ്ഥിരം ഓഫിസറെ നിയമിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു പൊന്നാനി: പുഴമ്പ്രത്ത് നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പൊന്നാനി നൈതല്ലൂർ സ്വദേശി ഇസ്ഹാബ് സഞ്ചരിച്ചിരുന്ന ഫോർഡ് എക്കോസ്പോർട് കാറാണ് നിയന്ത്രണംവിട്ട് ട്രാൻസ്‌ഫോർമറിൽ ഇടിച്ചത്. നൈതല്ലൂരിലെ തറവാട്ടിലേക്ക് പോകുന്നതിനിടെ പുഴമ്പ്രം അണ്ടിത്തോട് സ്റ്റോപ്പിൽ എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ കാനയിലേക്ക് കാർ ഇറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത ട്രാൻസ്ഫോർമറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമർ കാറിന് മുകളിലേക്ക് പതിച്ചു. കാറിെൻറ മുൻഭാഗവും മുകൾഭാഗവും പൂർണമായും തകർന്നു. അപകടത്തിൽ ഇസ്ഹാഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചതിനാൽ പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story