Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTതേജോമഹൽ വാദം ഭാരതത്തെ ഹൈന്ദവ രാഷ്ട്രമാക്കാനുളള തന്ത്രം-
text_fieldsbookmark_border
വളാഞ്ചേരി: താജ്മഹലിെൻറ ചരിത്രം നിരാകരിച്ച് തേജോമഹൽ വാദം ഉന്നയിക്കുന്നവർ രാജ്യത്തെ ഹൈന്ദവ രാഷ്ട്രമാക്കാനുള്ള തന്ത്രമാണ് ആസൂത്രണം ചെയ്യുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ അഭിപ്രായപ്പെട്ടു. വളാഞ്ചേരി എം.ഇ.എസ്. കോളജിൽ സംഘടിപ്പിച്ച ചരിത്ര തമ്സകരണ ജാഗ്രത സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, മാനേജിങ് കമ്മിറ്റി സെക്രട്ടറി പ്രഫ. കെ.പി. ഹസൻ, സ്റ്റാഫ് സെക്രട്ടറി പ്രഫ. കെ.എസ്. ദിനിൽ, മലയാള വിഭാഗം മേധാവി പ്രഫ. ഷാജിദ് വളാഞ്ചേരി, കോളജ് യൂനിയൻ വൈ. ചെയർമാൻ ഹസീന തസ്നി, എസ്. അഭിരാമി, ഫർഹാന തസ്നി എന്നിവർ സംസാരിച്ചു. കോളജ് യൂനിയെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പോസ്റ്റർ നിർമാണമത്സരത്തിൽ പോളിമർ കെമിസ്ട്രി, ബി.എ. കോമേഴ്സ് വിഭാഗങ്ങൾ വിജയിച്ചു. പി. ജയചന്ദ്രന് ആഞ്ജനേയ കീർത്തി പുരസ്കാരം സമർപ്പിച്ചു ആലത്തിയൂർ: ഹനുമാൻകാവ് ദേവസ്വത്തിൽ തിരുവോണ മഹോൽസവത്തോടനുബന്ധിച്ച് പ്രഥമ ആഞ്ജനേയ കീർത്തി പുരസ്കാരം പിന്നണി ഗായകൻ പി. ജയചന്ദ്രന് നൽകി. ക്ഷേത്രം ട്രസ്‌റ്റി സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമയാണ് പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിച്ചത്. സമ്മേളനം അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അസി. കമീഷണർ കെ.പി. മനോജ്, അഡ്വ. അജിത്ത്, വിദ്യാസാഗർ മൂർത്തി, ഡോ. ബാബുരാജ് പരിയാനപറ്റ, ഗോപിനാഥ് ചേന്നര, പാലിയത്ത് കുടുംബ കാരണവർ കൃഷ്ണപാലൻ, ഗോപിനാഥൻ നമ്പ്യാർ, എക്സിക്യുട്ടീവ് ഓഫിസർ പി.എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു. നൃത്തസന്ധ്യയും സുധീർ കടലുണ്ടിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story