Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTകോഴിക്കടയിലെത്തിയ കോഴിക്ക് കാല് മൂന്ന്
text_fieldsbookmark_border
ചങ്ങരംകുളം: കോഴിക്കടയിലെത്തിയ കോഴിക്ക് മൂന്ന് കാലുകള്‍. ചങ്ങരംകുളത്തിനടുത്ത് പന്താവൂരിലെ ബിസ്മി ചിക്കന്‍ സ്റ്റാളില്‍ കഴിഞ്ഞ ദിവസം എത്തിയ ഇറച്ചിക്കോഴികളുടെ കൂട്ടത്തിലാണ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന മൂന്ന് കാലുള്ള കോഴി പ്രത്യക്ഷപ്പെട്ടത്. മൂന്ന് കാലുള്ള കോഴിയെ ശ്രദ്ധയില്‍ പെട്ട ഷോപ്പുടമ സൈഫു കോഴിയെ പ്രത്യേകം പരിചരണം നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വിവരമറിഞ്ഞ് നിരവധി പേരാണ് കോഴിയെ കാണാനെത്തുന്നത്. രണ്ട് കാലുകള്‍ക്കിടയിലാണ് കോഴിയുടെ മൂന്നാമത്തെ കാലുള്ളത്. സാധാരണ കാലുകളില്‍ നിന്ന് അല്‍പം ചെറുതായതുകൊണ്ട് തന്നെ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ കോഴിയുടെ മൂന്നാമത്തെ കാല്‍ വ്യക്തമായി കാണുന്നുണ്ട്. സംഭവം കൗതുകമാണെങ്കിലും കോഴിക്ക് മൂന്നാമത്തെ കാല്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായി സൈഫു പറയുന്നു. മൂക്കുതലയില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം -സി.പി.എം ചങ്ങരംകുളം: മൂക്കുതലയില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സി.പി.എം നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി ഓഫിസ് തകര്‍ത്ത സംഭവത്തില്‍ സി.പി.എമ്മിനെ വലിച്ചിഴക്കുന്നത് ആസൂത്രിതമാണെന്നും സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുറച്ച് കാലങ്ങളായി സമാധാന അന്തരീക്ഷത്തില്‍ മുന്നോട്ട് പോവുന്ന മൂക്കുതലയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും സി.പി.എമ്മിന് മേല്‍ കെട്ടി വെക്കാന്‍ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. അജയഘോഷ്, ടി. സത്യന്‍, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story