Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:38 AM IST Updated On
date_range 27 Oct 2017 10:38 AM ISTഹിപ്പോകാമ്പസ് ഗ്രാൻഡ് ഫിനാലെ വല്ലപ്പുഴ ദാറുന്നജാത്തില്‍
text_fieldsbookmark_border
mc പട്ടാമ്പി: സംസ്ഥാനത്തെ മികച്ച പ്രതിഭാധനനായ മുസ്ലിം വിദ്യാര്‍ഥിയെ കണ്ടെത്താൻ വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ഥി കൂട്ടായ്മ നാദിയ സംഘടിപ്പിക്കുന്ന സംസ്ഥാനതല മാസ്റ്റര്‍ മൈന്‍ഡ് മത്സരം ഹിപ്പോകാമ്പസ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിെൻറ ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിൽ വല്ലപ്പുഴ ദാറുന്നജാത്ത് കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 140ഒാളം മതസ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ആദ്യഘട്ട മത്സരത്തിൽ പെങ്കടുത്തത്. ഓരോ സ്ഥാപനത്തിലെയും നാല് മത്സരാര്‍ഥികളില്‍നിന്ന് മികച്ച രണ്ടുപേരെ തെരഞ്ഞെടുത്തു. രണ്ടാംഘട്ട മത്സരം ഇൻറര്‍ കൊളീജിയറ്റ് മീറ്റ് നോര്‍ത്ത് കേരള, സൗത്ത് കേരള, സൗത്ത് ഈസ്റ്റ് കേരള എന്നിങ്ങനെ മൂന്ന് സോണുകളിലായായിരുന്നു സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മത--സാമൂഹിക--സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ശനിയാഴച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സെഷന് ദാറുല്‍ഹുദ ഇസ്ലാമിക് സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നേതൃത്വം നല്‍കും. ഞായറാഴ്ച ആറ് സെഷനുകളിലായി പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് ആരംഭിക്കുന്ന സമാപന ചടങ്ങിൽ ടെലിവിഷന്‍ അവതാരകന്‍ ഡോ. ജി.എസ്. പ്രദീപ് എന്‍കൗണ്ടര്‍ വിത്ത് ഗ്രാൻഡ് മാസ്റ്റര്‍ സെഷന്‍ ലീഡ് ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000, 12,000, 8,000 രൂപയും പ്രശസ്തി പത്രവും നല്‍കും. പ്രേക്ഷകർക്ക് കാമ്പസില്‍ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ http://hippocampussc.blogspot.inൽ. വാര്‍ത്തസമ്മേളനത്തില്‍ മാനു മുസ്ലിയാര്‍ വല്ലപ്പുഴ, അഡ്വ. മുഹമ്മദലി മാറ്റാംതടം, ടി.പി. ആഷിഖ് പള്ളിപ്പുറം, വി.എച്ച്്. മുഹ്‌സിന്‍ കുമരംപുത്തൂര്‍, കെ.എം. സല്‍മാന്‍ വെന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story