Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിശ്രവിവാഹം:...

മിശ്രവിവാഹം: ദമ്പതികൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
കീഴാറ്റൂർ: മിശ്രവിവാഹിതരായ ജഷീല-ടിസോ ടോമി ദമ്പതികൾക്ക് സി.പി.എം നെന്മിനി ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. ജില്ല സെക്രട്ടറി പി.പി. വാസുദേവൻ ഉപഹാരം നൽകി. മഞ്ചേരി ഏരിയ സെക്രട്ടറി അസൈൻ കാരാട്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, വി.എം. ഷൗക്കത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ ഐ.ടി. നജീബ്, സി. വിജയലക്ഷ്മി, സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ. മോഹൻദാസ്, വി. ജ്യോതിഷ്, പി. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. തച്ചിങ്ങനാടം കുന്നുമ്മൽ യൂസഫി​െൻറയും സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം നജ്മ യൂസഫി​െൻറയും മകൾ ജഷീല ഇതരമതത്തിൽ പെട്ടയാളെ വിവാഹം കഴിച്ചതി​െൻറ പേരിൽ ഇവരുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവദമ്പതികൾക്ക് സി.പി.എം സ്വീകരണം ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story