Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:38 AM IST Updated On
date_range 27 Oct 2017 10:38 AM ISTട്രേഡ് യൂനിയൻ കൺവെൻഷൻ
text_fieldsbookmark_border
വേങ്ങര: സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നവംബർ 9-,10-,11 തീയതികളിൽ പാർലമെൻറിന് മുന്നിൽ നടത്തുന്ന മഹാധർണ വിജയിപ്പിക്കാൻ വേങ്ങര ലീഗ് ഹൗസിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ കൺവൻഷൻ തീരുമാനിച്ചു. എസ്.ടി.യു നേതാവ് കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം.എ. അസീസ് (ഐ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസ, എം.പി. അസൈനാർ, ടി. കബീർ, സി. ഫൈസൽ, കെ.എം. ഗണേശൻ, ഇ കെ. കുഞ്ഞാലി, ടി.വി. ഗംഗാധരൻ, പി. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രക്ഷോഭ പ്രചാരണാർഥം 30ന് വേങ്ങരയിലെത്തുന്ന ജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികൾ: ഇ.കെ. കുഞ്ഞാലി (ചെയർമാൻ), പി. അച്യുതൻ (കൺവീനർ), എം.എ. അസീസ് (ട്രഷ). പടം.. വേങ്ങരയിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ മേഖല കൺവൻഷൻ കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു താക്കോൽ കൈമാറി വേങ്ങര: പറപ്പൂർ കുഴിപ്പുറം ഗ്രീൻ ഹൗസ് വാട്സ് ആപ്പ് ഗ്രൂപ്പും ഖിദ്മ ചാരിറ്റി ട്രസ്റ്റും സംയുക്തമായി നിർമിച്ച കാരുണ്യ ഭവനത്തിെൻറ താക്കോൽ കൈമാറി. കുഴിപ്പുറം കച്ചേരികുണ്ടിൽ നിർമിച്ച വീടിെൻറ താക്കോൽദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു. കെ.എം. കോയാമു, ഓടക്കൽ കുഞ്ഞാവ മുസ്ലിയാർ, കെ. മമ്മദ് കുട്ടി, ഒ.കെ. കുഞ്ഞിമോൻ, അലി കുഴിപ്പുറം, സി.ടി. സലീം, എം.ടി. അമീർ, എം. റഷീദ്, പരി അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് ലീഗ് പ്രവർത്തകരുടെ നവമാധ്യമ കൂട്ടായ്മ ബൈത്തുറഹ്മ നിർമിച്ച് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story