Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹനാഥ‍െൻറ അപകട മരണം:...

ഗൃഹനാഥ‍െൻറ അപകട മരണം: പൊലീസ് നടപടി സംശയാസ്പദം ^കർമ സമിതി

text_fields
bookmark_border
ഗൃഹനാഥ‍​െൻറ അപകട മരണം: പൊലീസ് നടപടി സംശയാസ്പദം -കർമ സമിതി പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പൗരാവകാശ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി പുത്തരിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ പാലക്കാട് സ്വദേശി മുസ്തഫയാണ് ഒക്ടോബർ 21ന് രാത്രി 11ന് പരപ്പനങ്ങാടി കോടതിക്ക് സമീപം വാഹനമിടിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് മരിച്ചത്. ഏതോ വാഹനമിടിച്ച് റോഡരികിൽ കിടന്ന ഇയാളെ അതുവഴിവന്ന പൊലീസി‍​െൻറ ശ്രദ്ധയിൽപെട്ടതോടെ ഉടൻ ആംബുലൻസ് വിളിച്ച്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും ഇതിന് രണ്ട് മുനിസിപ്പൽ കൗൺസിലർമാരുടെ സാന്നിധ്യമുണ്ടായിരുന്നെന്നുമാണ് പൊലീസ് പക്ഷം. എന്നാൽ, പൊലീസി‍​െൻറ പ്രതികരണം തൃപ്തികരമെല്ലന്നും തുടക്കം മുതൽ പൊലീസ് നീക്കങ്ങളെല്ലാം സംശയാസ്പദമാെണന്നും പൗരാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. അപകടത്തിൽപെട്ട് കിടക്കുന്ന ആളെ തൊട്ടടുത്തുള്ള എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പകരം ആംബുലൻസിന് കാത്തിരുന്ന് അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതും അങ്ങോട്ട് മുനിസിപ്പൽ കൗൺസിലർമാരെ വിളിച്ചുവരുത്തിയതും അവരുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതും കൈകഴുകാനുള്ള പൊലീസ് അടവാണെന്നും പൗരാവകാശ പ്രവർത്തകർ ആരോപിച്ചു. എസ്.ഐക്ക് പുറമെ താനൂർ സി.ഐ സംഭവസമയത്തുതന്നെ ആശുപത്രിയിലെത്തിയതും പൊലീസ് ജീപ്പി‍​െൻറ ഒരു വീൽപ്ലേറ്റ് കാണാതായത് സംശയങ്ങളെ ബലപ്പെടുത്തുന്നതായും ഇവർ പറഞ്ഞു. ആരോപണ വിധേയരായ പൊലീസ് ഉദ്യാഗസ്ഥരെ ഉടനെ മാറ്റിനിർത്തി ഇക്കാര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇതുസംബന്ധിച്ച് ഭാര്യയും ബന്ധുക്കളും പൊതുപ്രവർത്തകരും മുഖ്യമന്ത്രിക്ക് പരാതിനൽകിയതായും ഇവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ പൗരാവകാശ പ്രവർത്തകൻ യു. കലാനാഥൻ മാസ്റ്റർ, സി.പി.എം പുത്തരിക്കൽ ബ്രാഞ്ച് സെക്രട്ടറി ശമീർ കന്യകത്ത്, മരണപ്പെട്ട മുസ്തഫയുടെ സഹോദരൻ എസ്. അശ്റഫ് പാലക്കാട് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story