Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:36 AM IST Updated On
date_range 27 Oct 2017 10:36 AM ISTഭീകരപ്രവർത്തനത്തിന് ഫണ്ട്: ശഹീദ് യൂസുഫിെൻറ വീട്ടിൽ റെയ്ഡ്
text_fieldsbookmark_border
ഭീകരപ്രവർത്തനത്തിന് ഫണ്ട്: ശഹീദ് യൂസുഫിെൻറ വീട്ടിൽ റെയ്ഡ് ന്യൂഡൽഹി: കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് സ്വീകരിച്ച കേസിൽ അറസ്റ്റിലായ സയ്യിദ് ശഹീദ് യൂസുഫിെൻറ വീട്ടിൽനിന്ന് ഫോണുകളും ലാപ്ടോപുകളും എൻ.െഎ.എ പിടിച്ചെടുത്തു. ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീെൻറ മകനാണ് സയ്യിദ് ശഹീദ് യൂസുഫ്. ബുദ്ഗാമിലെ വീട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. ഏഴുദിവസത്തെ എൻ.െഎ.എ കസ്റ്റഡിയിലുള്ള 42കാരനായ സയ്യിദ് ശഹീദ് ജമ്മുകശ്മീർ കൃഷിവകുപ്പ് ഉേദ്യാഗസ്ഥനാണ്. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സൊയിബാഗിലുള്ള വീട്ടിലായിരുന്നു പരിശോധന. ഭീകരപ്രവർത്തനങ്ങൾക്കുവേണ്ടി വിദേശ ഫണ്ട് ശേഖരിക്കുന്നതിൽ സഹകരിച്ച ഹിസ്ബുൽ മുജാഹിദീൻ അംഗങ്ങളുടെ പേരുവിവരം സയ്യിദ് ശഹീദ് നൽകിയെന്ന് എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. പിതാവിെൻറ നിർദേശപ്രകാരമാണ് ഫണ്ട് സ്വീകരിച്ചതെന്നും അദ്ദേഹം സമ്മതിച്ചത്രെ. ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന െഎജാസ് അഹ്മദ് ഭട്ടാണ് സയ്യിദ് ശഹീദിന് ഫണ്ട് കൈമാറിയത്. നാലര ലക്ഷം രൂപയാണ് സ്വീകരിച്ചത്. കേസിൽ പ്രതിയായ ഇദ്ദേഹം ബന്ധപ്പെട്ട നിരവധി പേരിൽ ഒരാളാണ് സയ്യിദ് ശഹീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story