Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുണയറ്റ ജീവിതങ്ങൾക്ക്​...

തുണയറ്റ ജീവിതങ്ങൾക്ക്​ തണലായി വിദ്യാർഥികൾ; ആകാശപ്പറവയിൽ സങ്കടങ്ങളില്ലാത്ത ദിനം

text_fields
bookmark_border
മേലാറ്റൂർ: തുണയറ്റ ജീവിതങ്ങൾക്ക് തണലേകാൻ വിദ്യാർഥിക്കൂട്ടമെത്തിയപ്പോൾ ആകാശപ്പറവയിൽ കണ്ടത് സന്തോഷക്കണ്ണീർ. ഉറ്റവരും ഉടയവരുമായി ആരുമില്ലാത്ത വെട്ടത്തൂർ 'ആകാശപ്പറവ'യിലെ അന്തേവാസികൾക്ക് ഭക്ഷണവും സമ്മാനപ്പൊതികളുമായെത്തിയ വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ ഒരു നാൾ മുഴുവൻ അവർക്കൊപ്പം ചെലവഴിച്ചു. പാട്ടും കഥകളുമായി കുട്ടികൾ ചുറ്റും കൂടിയപ്പോൾ ആശ്രയമറ്റ മുഖങ്ങളിൽ ആശ്വാസത്തി​െൻറ നിറപുഞ്ചിരി. ബിരിയാണി വെച്ച് വിളമ്പിയും മധുരം പങ്കിട്ടും കുട്ടികൾ കാരുണ്യത്തി​െൻറ പുത്തൻപാഠങ്ങൾ പകർന്നു. ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് വാരിക്കൊടുക്കാനും കുട്ടികൾ മുന്നിലുണ്ടായിരുന്നു. സങ്കടങ്ങളൊഴിഞ്ഞ ദിനം സമ്മാനിച്ച് വിദ്യാർഥികൾ യാത്ര പറഞ്ഞപ്പോൾ കണ്ണീരണിഞ്ഞാണ് അന്തേവാസികൾ അവരെ യാത്രയാക്കിയത്. വിദ്യാർഥികളായ മുഹമ്മദ് ഷാമിൽ, മുഹമ്മദ് അർഷാക്ക്, ഷിറാസ് നാസർ, മുഹമ്മദ് ഷാൻ, സഫ്വാൻ അനസ്, ഷംന, സൽവ, ആതിര, ജിഷാന, ഫായിസ എന്നിവർ നേതൃത്വം നൽകി. photo: വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വെട്ടത്തൂർ ആകാശപ്പറവയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story