Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:36 AM IST Updated On
date_range 27 Oct 2017 10:36 AM ISTബിസിനസ് മൗലാനയിൽ നിയോബ്ലെസിെൻറ അഞ്ചാം വാർഷീകം
text_fieldsbookmark_border
മൗലാനയിൽ നിയോബ്ലെസിെൻറ അഞ്ചാം വാർഷികം പെരിന്തൽമണ്ണ: നാഷനൽ നിയോ നേറ്റോളജി ഫോറത്തിെൻറയും ഇന്ത്യൻ അസോസിയേഷൻ ഒാഫ് പീഡിയാട്രിക്സിെൻറയും ദേശീയ അക്രഡിറ്റേഷൻ നേടിയ മൗലാന ആശുപത്രിയിലെ നിയോബ്ലെസിെൻറ അഞ്ചാം വാർഷികം ഒക്ടേബർ 29ന് രാവിലെ ഒമ്പത് മുതൽ നടക്കും. അഞ്ച് വർഷത്തിനിടെ 5000 നവജാത ശിശുക്കൾക്ക് നിയോബ്ലെസിൽ സ്നേഹ പരിചരണം നൽകിക്കഴിഞ്ഞു. പ്രായം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുെട രോഗനിർണയം, ചികിത്സ, പരിചരണം എന്നിവക്കുള്ള ആധുനിക സാേങ്കതിക വിദ്യയെക്കുറിച്ച് വിദഗ്ധർ പെങ്കടുക്കുന്ന ശിൽപശാല ഇതോടനുബന്ധിച്ച് നടത്തും. േഡാ. വിഷ്ണുമോഹൻ, ഡോ. വി.സി. മനോജ്, േഡാ. എ.െക. ജയചന്ദ്രൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. മെഡിക്കൽ സൂപ്രണ്ട് കെ.എ. സീതി, ഡോ. റീനു കുറുപ്പ്, ഡോ. നിഷ, ഡോ. സൗമ്യ, ഡോ. അർജുൻ, ഡോ. അനീസ്, ഡോ. സന്തോഷ് എന്നിവർ നേതൃത്വം നൽകും. നാടക പരിശീലന ശിൽപശാലക്ക് ഇന്ന് തുടക്കം പുലാമന്തോൾ: 'ഉണർവ്വ്' വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ നടത്തുന്ന നാടക പരിശീലന ശിൽപശാലക്ക് െവള്ളിയാഴ്ച തുടക്കമാകും. 27, 28, 29 തീയതികളിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ അമേച്വർ നാടക രംഗത്തെ പ്രശസ്തരായ എം. പാർത്ഥ സാരഥി, അരുൺ ലാൽ, പി.പി. ശ്രീധരൻ, കെ. പി. അഖിൽ സുരേഷ്, അനീഷ് ശങ്കർ, കെ.വി.എം. ഉണ്ണി എന്നിവർ നേതൃത്വം നൽകും. പരിശീലന കളരിയുടെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിർവഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മണികണ്ഠൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story