Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കപകടത്തിൽ യുവാവ്‌...

ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു

text_fields
bookmark_border
Tir D11 Musthafa 24 കൽപകഞ്ചേരി: ദേശീയപാത അതിരുമടയില്‍ ബൈക്ക്‌ മറിഞ്ഞ് ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. വലിയ പറപ്പൂർ വല്ലിപറമ്പ്‌ സ്വദേശി പള്ളിപറമ്പിൽ ഇബ്രാഹീമി​െൻറ മകന്‍ മുസ്‌തഫയാണ്‌ (24) മരണപ്പെട്ടത്‌. വ്യാഴാഴ്ച രാവിലെ എേട്ടാടെയാണ് അപകടം. പുത്തനത്താണിയില്‍നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മുസ്‌തഫ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്‌തഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലോടെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തും. ഉച്ചയോടെ വലിയ പറപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അതേസമയം, തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ്‌ ബൈക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. മാതാവ്: മറിയാമു. ഭാര്യ: ജംഷീറ. സഹോദരങ്ങൾ: ഷൗക്കത്ത്, സിദ്ദീഖ്, ബെൻസിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story