Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൈനോറിറ്റി കോച്ചിങ്...

മൈനോറിറ്റി കോച്ചിങ് സെൻറർ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
പുറത്തൂർ: ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതി യുവാക്കളുടെ മൽസര പരീക്ഷ പരിശീലന കേന്ദ്രം ആലത്തിയൂരിൽ തുടങ്ങി. ന്യൂനപക്ഷ വകുപ്പി​െൻറ നേതൃത്വത്തിൽ നടത്തുന്ന കോച്ചിങ് സ​െൻറർ ജില്ലയിലെ നാലാമത്തെതാണ്. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകൾക്ക് പരിശീലനം നൽകും. റഗുലർ, ഒഴിവ് ദിന (ശനി, ഞായർ) കോഴ്സുകളാണ് നടത്തുക. 60 വിദ്യാർഥികളുടെ രണ്ട് ബാച്ചുകളാണ് ആരംഭിക്കുക. അപേക്ഷകർ കൂടിയാൽ പ്രവേശന പരീക്ഷയുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ ജോലി ഉറപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ് എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ തുറന്നത്. ജില്ലയിൽ പൊന്നാനി, പെരിന്തൽമണ്ണ, വേങ്ങര എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രമുണ്ട്. ആലത്തിയൂർ കേന്ദ്രം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ അധ്യക്ഷത വഹിച്ചു. പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. റഹ്മത്ത് സൗദ, സി.പി. റംല, കെ. ഷരീഫ, വി.പി. ഷാജഹാൻ, പി.കെ. കമറുദ്ദീൻ, കെ. ശാരദ, സി.പി. മുഹമ്മദ്, നൂറുൽ അമീൻ, കെ. നാരായണൻ, അഡ്വ. പി. നസറുല്ല, എം. അബ്ദുല്ലക്കുട്ടി, കെ.കെ. സൈതലവി, ആർ. മുഹമ്മദ് ഷാ, പാട്ടത്തിൽ ഇബ്രാഹിംകുട്ടി, രാജീവ് കല്ലുമുക്ക്, റഫീഖ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ- അലി അസ്ഗർ പാഷ സ്വാഗതവും പ്രിൻസിപ്പൽ കെ. മുനീറ നന്ദിയും പറഞ്ഞു. ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കെ.ബി.ആർ കോംപ്ലക്സിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story