Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:49 AM IST Updated On
date_range 26 Oct 2017 10:49 AM ISTകോണ്‍ടാക്ട് ക്ലാസ്
text_fieldsbookmark_border
എടപ്പാള്‍: എടപ്പാള്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സെൻററായി ലഭിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള 28ന് രാവിലെ 9.30ന് നടക്കും. വിദ്യാർഥികള്‍ മെമ്മോ കാര്‍ഡോ, ഹാള്‍ ടിക്കറ്റോ കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. എടപ്പാള്‍: എസ്.വൈ.എസ് കാലടി പള്ളിപ്പടി യൂനിറ്റ് സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഹസ്സന്‍ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. എടപ്പാൾ സാന്ത്വനം മെഡിക്കൽ സെൻററിെൻറ സഹകരണത്തോെടയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എടപ്പാൾ: വാഹനാപകടങ്ങള്‍ കുറക്കുന്നതിന് പദ്ധതികൾ തയാറാക്കാൻ റാഫിെൻറ രാപ്പകൽ വാഹന സർവേക്ക് എടപ്പാളിൽ തുടക്കമായി. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ മുതൽ ഹെവിവാഹനങ്ങൾ ഉള്‍പ്പെെടയുള്ളവയുടെ കണക്കെടുപ്പാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവയുടെ സഹകരണത്തോെടയാണ് സർവേ നടത്തുന്നത്. ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച സർവേ വ്യാഴാഴ്ച അവസാനിക്കും. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബി ഉദ്ഘാടനം ചെയ്തു. ബാലൻ വട്ടംകുളം അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ പി. ബബിത, ഓവർസിയർ സുരാജ്, കെ.പി. ബാബു ഷരീഫ്, ബഷീർ അണ്ണക്കമ്പാട്, ബിനേഷ് ശ്രീധർ, എം.എം. സുബൈദ, ഒ.എം. ഗഫൂർ, പി.കെ. ഹസ്സൻ, കെ.പി. മുഹമ്മദ്, ആർ.പി. സുഭാഷ്, പി. നാരായണൻ, പി.ജി. വിനോദ്, അശോകൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story