Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകല്ലടത്തൂരിൽ...

കല്ലടത്തൂരിൽ എൽ.ഡി.എഫ്​ ​പ്രവർത്തകർ തമ്മിൽ സംഘർഷം; നാലുപേർക്ക് പരിക്ക്​

text_fields
bookmark_border
പടിഞ്ഞാറങ്ങാടി: പറക്കുളം റോഡിലെ ഗോഖലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സ​െൻററിൽ എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐയുടെ നേതൃത്വത്തിലെ നിർമാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻകാരുടെ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തകർക്കമുണ്ടായത്. നേരത്തേ സി.പി.എം വിട്ടുപോന്നവരാണ് സി.പി.ഐയുടെ ബാനറിൽ ഇവിടെയുള്ളത്. പാർട്ണർഷിപ്പിലുള്ള ട്യൂഷൻ സ​െൻററിൽ സി.പി.ഐ അനുഭാവമുള്ള വ്യക്തി പരിപാടിയുടെ നടത്തിപ്പിന് അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിൽ സി.പി.എം അനുഭാവികളും പാർട്ണർഷിപ്പുണ്ട്. ഇവർ അറിയാതെ പാർട്ടി പരിപാടിക്ക് വിട്ടുകൊടുത്തതാണ് സംഘർഷത്തിന് കാരണം. നേരത്തേ പാർട്ടി പരിപാടികൾക്കൊന്നും ട്യൂഷൻ സ​െൻറർ വിട്ട് നൽകിയിരുന്നില്ലെന്ന് ഇവർ പറയുന്നു. സി.പി.ഐ കപ്പൂർ ലോക്കൽ സെക്രട്ടറി എം. രവീന്ദ്രൻ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ബാഷിൻ, ട്യൂഷൻ സ​െൻറർ നടത്തിപ്പുകാരും സി.പി.എം അനുഭാവികളുമായ ശ്രീനിവാസൻ, അപ്പു എന്നിവരാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃത്താല പൊലീസിൽ ഇരുകൂട്ടരും പരാതി നൽകി. പരാതികളിൽ കേസെടുത്തതായി തൃത്താലം എസ്.ഐ കൃഷ്ണൻകുട്ടി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story