Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമംഗലം സി.പി.ഐ...

മംഗലം സി.പി.ഐ സമ്മേളനത്തിൽ നിന്ന് പ്രതിനിധികൾ ഇറങ്ങിപ്പോയി

text_fields
bookmark_border
പുറത്തൂർ: സി.പി.ഐ മംഗലം ലോക്കൽ സമ്മേളനത്തിൽ നിന്ന് പ്രതിനിധികൾ ഇറങ്ങിപ്പോയി. ടൗൺ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ. സൈതാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് നാല് പ്രതിനിധികൾ ഇറങ്ങിപോയത്. ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കേണ്ടത് ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവായിരിക്കണമെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പാർട്ടി അംഗത്വം എടുത്തവരും മറ്റും ലോക്കൽ സമ്മേളന പ്രതിനിധികളായി വന്നതാണ് ഇറങ്ങിേപ്പാക്കിന് കാരണമായി പറയുന്നത്. വിഷയം ലോക്കൽ സമ്മേളനത്തിൽ ഉന്നയിച്ചെങ്കിലും ഹാളിലിരിക്കുന്ന ആരെയും പുറത്താക്കില്ല എന്ന് പാർട്ടി നേതാക്കൾ പറഞ്ഞതിനെ തുടർന്നാണ് തങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയതെന്ന് കെ. സൈതാലിക്കുട്ടി പറഞ്ഞു. ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകിയതാതും അവർ അറിയിച്ചു. എന്നാൽ ലോക്കൽ സമ്മേളന പ്രതിനിധി എന്ന നിലയിൽ പാർട്ടി അച്ചടക്കം ലംഘിച്ചതിന് സമ്മേളനത്തിൽ നിന്ന് മേൽ കമ്മിറ്റി നേതാക്കൾ കെ. സൈതാലിക്കുട്ടി അടക്കമുള്ളവരെ ഇറക്കിവിടുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാരവാഹികൾ അറിയിച്ചത്. സ്വാഗത സംഘം രൂപവത്കരിച്ചു വളാഞ്ചേരി: 28, 29 തീയതികളിൽ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ശാസ്ത്രോത്സവത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡൻറ് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.കെ. ശോഭ, ഇ.പി. ഗോപി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.വി. രഘുനാഥ്, കെ.ടി. ജഗദീഷ്, ടി.വി. ഷീല, പി. ഗോവിന്ദൻ, സുരേഷ് പൂവാട്ടു മീത്തൽ, ടി.വി. സുജ, സി.വി. സുജാത, പി.പി. സത്യനാഥൻ, പി.പി. ബാലസുബ്രഹ്മണ്യൻ, കെ. രാജേഷ്, ടി. മൻസൂർ നവാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു. ശിഹാബ് (ചെയർ ), സി.കെ. ശോഭ (കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story