Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടങ്ങൾക്ക് തടയിടാൻ...

അപകടങ്ങൾക്ക് തടയിടാൻ പദ്ധതി ആവിഷ്കരിച്ച് ഹൈവേ ജാഗ്രത സമിതി

text_fields
bookmark_border
പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിലെ അപകടങ്ങൾക്ക് തടയിടാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഹൈവേ ജാഗ്രത സമിതി യോഗം തീരുമാനിച്ചു. പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് പൊന്നാനി പൊലീസ് സ്‌റ്റേഷനിൽ ഹൈവേ ജാഗ്രത സമിതി യോഗം ചേർന്നത്. ദേശീയ പാതയിൽ നരിപ്പറമ്പ് ജങ്ഷൻ, അത്താണി, വില്ലേജ് റോഡ്, മാണിക്കുളം, ബാർലിക്കുളം, ഉറൂബ് നഗർ എന്നിവിടങ്ങളിൽ താൽക്കാലിക ഡിവൈഡർ സ്ഥാപിക്കാനും ചമ്രവട്ടം ജങ്ഷൻ -കുറ്റിപ്പുറം പാതയിൽ റബിൾ സ്ട്രിപ്പ് ഇടാനും തീരുമാനമായി. വിദ്യാർഥികളുടെ നിയമം ലംഘിച്ചുള്ള ഡ്രൈവിങിനെതിരെ കർശന നടപടി കൈക്കൊള്ളും. കരിമ്പനക്കടുത്ത് സ്ഥാപിച്ച ഹമ്പിൽ റിഫ്ലക്ടർ സ്ഥാപിക്കാനും ട്രാഫിക്കിന് തടസ്സമാകുന്ന മരങ്ങളും ബോർഡുകളും നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. പൊന്നാനി കോസ്റ്റൽ എസ്.ഐ. ശശീന്ദ്രൻ മേലയിലി​െൻറ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും സംബന്ധിച്ചു. ബഡ്സ് സ്കൂളി​െൻറ ജനൽ ചില്ല് തകർത്തു പൊന്നാനി: കടവനാട് ബഡ്സ് സ്കൂളി​െൻറ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹിക വിരുദ്ധർ ജനൽ ചില്ലുകൾ തകർത്തത്. രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് ജനൽ ചില്ലുകൾ തകർത്തത് കണ്ടത്. പൊന്നാനി നഗരസഭയിൽ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story