Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:49 AM IST Updated On
date_range 26 Oct 2017 10:49 AM ISTകുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം; നവംബർ ഒന്നിന് തറക്കല്ലിടും
text_fieldsbookmark_border
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് കേരളപ്പിറവി ദിനത്തിൽ തറക്കല്ലിടും. കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഇടപെട്ടതുപ്രകാരമാണ് ആശുപത്രിയുടെ കെട്ടിടത്തിന് അനുവദിച്ച തുക ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നത്. സർക്കാർ ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിക്കുകയും ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ മുഴുവൻ സമയ ഒ.പിയും കഴിഞ്ഞ മാസങ്ങളിൽ തുടങ്ങി. എന്നാൽ, ആശുപത്രിയിൽ വേണ്ട സൗകര്യങ്ങളില്ലെന്ന പരാതി കൂടിവരുകയാണ്. കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം ദിനംപ്രതിയെത്തുന്ന പനിബാധിതരടക്കമുള്ള രോഗികൾക്ക് വേണ്ട സൗകര്യങ്ങളില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയില്ലാത്തതിലും പ്രതിഷേധം ശക്തമാണ്. പുതിയ കെട്ടിടം വരുന്നതോടെ ദേശീയപാതയോരത്തെ ആതുരാലയത്തിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം ഏറും. േട്രാമോകെയർ യൂനിറ്റ് ആശുപത്രിയിലുണ്ടെങ്കിലും സ്ഥലപരിമിതി കാരണം പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story