Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:49 AM IST Updated On
date_range 26 Oct 2017 10:49 AM ISTഎഴുമങ്ങാട് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ
text_fieldsbookmark_border
ആനക്കര: എഴുമങ്ങാട് യു.പി സ്കൂളിെൻറ ശതാബ്ദി ആഘോഷിക്കുന്നു. 1917ൽ താഴപ്പറ നായരുവീട്ടിൽ കുഞ്ഞനുണ്ണി നായർ നാലു ക്ലാസ്മുറികളോടെ തുടങ്ങിയ വിദ്യാലയമാണിത്. 2017 മാർച്ച് 17ന് നടന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് മാസ്റ്റർ ശതാബ്ദിയാഘോഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇതിെൻറ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സദസ്സും നവംബർ ഒന്നിന് നടത്തും. വൈകീട്ട് 3.30ന് തിരുവാതിരക്കളി, ദഫ്മുട്ട്, മാർഗംകളി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തും. വൈകീട്ട് ആറിനാണ് സാംസ്കാരിക സദസ്സ്. വി.ടി. ബൽറാം എം.എൽ.എ, യു.ആർ. പ്രദീപ് എം.എൽ.എ, ആലേങ്കാട് ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. കുട്ടികളുടെ നാടകവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story