Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:49 AM IST Updated On
date_range 26 Oct 2017 10:49 AM ISTആനിമേഷൻ രംഗത്ത് ഇന്ത്യൻ സാന്നിധ്യം ഉറപ്പാക്കണം ^ദേശീയ പുരസ്കാര ജേതാവ് ദീപക്
text_fieldsbookmark_border
ആനിമേഷൻ രംഗത്ത് ഇന്ത്യൻ സാന്നിധ്യം ഉറപ്പാക്കണം -ദേശീയ പുരസ്കാര ജേതാവ് ദീപക് പാലക്കാട്: ആനിമേഷൻ രംഗത്ത് ഇന്ത്യൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആനിമേഷൻ രംഗത്ത് ദേശീയ പുരസ്കാരം നേടിയ എസ്.വി. ദീപക്. നിലവിൽ ഇന്ത്യൻ ടെലിവിഷൻ മേഖലയിലും ചലച്ചിത്ര രംഗത്തും വിദേശ ആനിമേഷനുകളുടെ തനിപ്പകർപ്പാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ളത് അമേരിക്കൻ,- ജാപ്പനീസ് ആനിമേഷൻ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് മാറി ഇന്ത്യൻ സാധ്യതകൾ ഉപയോഗിക്കണമെന്നും താൻ അതിനുള്ള ശ്രമത്തിലാണെന്നും ദീപക് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ എസ്.വി. ദീപക് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നാണ് ചിത്രകല അഭ്യസിച്ചത്. പിന്നീട് ആനിമേഷൻ രംഗത്ത് സജീവമായ ദീപക് ജയ്ഹനുമാൻ, മഹാവീര ഹനുമാൻ ഉൾപ്പെടെയുള്ള സീരിയലുകളുടെ ക്രിയേറ്റിവ് ഡയറക്ടറാണ്. നിരവധി പരസ്യ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. 'മഹായോദ്ധാരാമ'യുടെ സംവിധായകനായ ദീപകിന് മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. മീറ്റ് ദ പ്രസിൽ വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പിശ്ശേരി അധ്യക്ഷത വഹിച്ചു. ഫിലിം ക്ലബ് കൺവീനർ ശശിശേഖർ, സെക്രട്ടറി എൻ.എ.എം. ജാഫർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അധ്യാപകർ മാർച്ച് നടത്തി പാലക്കാട്: അധ്യാപക നിയമനത്തിനും ശമ്പളത്തിനും സ്ഥാന കയറ്റത്തിനും കെ--ടെറ്റ് അധിക യോഗ്യത നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.എം. അലി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.ഇ.എ. സലാം, സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത്, ജില്ല സെക്രട്ടറി കരീം പടുകുണ്ടിൽ, സി.പി. ഖാലിദ്, കെ.ടി. ജലീൽ, സിദ്ദീഖ് പാറോക്കോട്, എ. മൊയ്തീൻ, ടി. ഷൗക്കത്തലി, വി.പി. ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story