Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫ്രറ്റേണിറ്റി...

ഫ്രറ്റേണിറ്റി മൂവ്മെൻറ്​ പ്രതിഷേധിച്ചു

text_fields
bookmark_border
പാലക്കാട്: ജനസംഘം സ്ഥാപക നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശദാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പി‍​െൻറ സർക്കുലറിനെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. 'സംഘ്പരിവാർ അജണ്ടകൾക്ക് വിദ്യാഭ്യാസ മന്ത്രി കൂട്ടുനിൽക്കരുത്' തലക്കെട്ടിൽ സ്റ്റേഡിയം പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം ഉദ്ഘാടനം ചെയ്തു. നിരന്തരമായ സംഭവങ്ങളിലൂടെ വിദ്യാഭ്യാസമന്ത്രി ത‍​െൻറ സംഘ്പരിവാർ വിധേയത്വം തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭഗവത് മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയ സംഭവത്തിലും ഇപ്പോഴത്തെ വിവാദ സർക്കുലർ വിഷയത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. കോഴിക്കോട് കൊയിലാണ്ടിയിലെ ഗവ. സ്കൂളിൽ ആർ.എസ്.എസ് അനുകൂല പുസ്തക വിതരണം നടന്ന വിഷയത്തിൽ അധികൃതർ അവസാന നിമിഷം മാത്രമാണ് ഇടപ്പെട്ടത്. യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് തൊട്ടതിനെല്ലാം കൊടിയെടുത്തിരുന്നവർ ഇന്നെവിടെയെന്നും അദ്ദേഹം ചോദിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഹന അഷ്റഫ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മത്തായി മാസ്റ്റർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷാജഹാൻ കാരൂക്കിൽ എന്നിവർ സംസാരിച്ചു. വിവാദ സർക്കുലർ കത്തിച്ചു. സെക്രട്ടറി കെ.എം. സാബിർ അഹ്സൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ഡി. രാജേഷ് നന്ദിയും പറഞ്ഞു. രഞ്ജിൻ കൃഷ്ണ, അക്ബറലി കൊല്ലങ്കോട്, ഹസനുൽ ബന്ന, സമദ് പുതുപ്പള്ളി തെരുവ്, രാകേഷ് പല്ലൻ ചാത്തനൂർ സക്കീർ, ഷബ്നാസ്, റഫീഖ് എന്നിവർ നേതൃത്വം നൽകി. 'പണത്തട്ടിപ്പ് അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ നടത്തണം' പാലക്കാട്: ബാങ്കുകളുടെ ഡെബിറ്റ്്, െക്രഡിറ്റ് കാർഡുകളിലൂടെയുമുള്ള പണത്തട്ടിപ്പ് അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ സർക്കാരിൽനിന്നുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് എം.ബി. രാജേഷ് എം.പി കത്തയച്ചു. ഇതുപോലുള്ള തട്ടിപ്പുകൾക്കെതിരെ മെച്ചപ്പെട്ട സുരക്ഷ സൗകര്യങ്ങൾ ഒരുക്കണമെന്ന് ബാങ്കിങ് മേഖലയിലെ തൊഴിലാളി യൂനിയനുകളും ഈ രംഗത്തെ വിദഗ്ധരുൾപ്പെടെ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായിട്ടില്ല. വ്യകതിഗത അക്കൗണ്ട് വിവരങ്ങൾ പൂർണമായി ചോർത്തപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം പ്രതിരോധിക്കാൻ ബാങ്കുകൾ പഴുതടച്ച സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ധനവകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സൈബർ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ആവർത്തിക്കപ്പെടുന്ന സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിന്മേൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story