Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:49 AM IST Updated On
date_range 26 Oct 2017 10:49 AM ISTബസിൽ പോക്കറ്റടിച്ച യുവാവിനെ പിടികൂടി
text_fieldsbookmark_border
പുലാമന്തോൾ: ബസിൽ പോക്കറ്റടിച്ച യുവാവിനെ യാത്രക്കാർ പിടികൂടി. പട്ടാമ്പി-പെരിന്തൽമണ്ണ റൂട്ടിലോടുന്ന പാറൽ ബസിൽ കട്ടുപ്പാറയിൽ വെച്ചാണ് സംഭവം. രാവിലെ ചുണ്ടംമ്പറ്റ സ്വദേശി തെൻറ പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതിനെ തുടർന്ന് ബഹളം വെച്ചതോടെ ബസ് കട്ടുപ്പാറയിൽ നിർത്തി. തുടർന്ന് യാത്രക്കാർ നടത്തിയ തിരച്ചിലിൽ പോക്കറ്റടിക്കാരനെ പിടികൂടുകയായിരുന്നു. എടപ്പാൾ സ്വദേശി കമ്മുവിനെ നാട്ടുകാർ പെരിന്തൽമണ്ണ െപാലീസിൽ ഏൽപിച്ചു. പ്രവർത്തക കൺവെൻഷൻ മങ്കട: വെൽെഫയർ പാർട്ടി മങ്കട മണ്ഡലം കൺവെൻഷൻ തിരൂർക്കാട് ശരീഫ് മൗലവി ഹാളിൽ ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സക്കീർ വടക്കാങ്ങര, സി.എച്ച്. സലാം, ഇ.സി. ഹംസ, മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story