Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂളി​െൻറ...

സ്‌കൂളി​െൻറ അഭിമാനമുയർത്തി വിദ്യാർഥികളുടെ സത്യസന്ധത

text_fields
bookmark_border
ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം.എം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ മഹേഷ്, മുഹമ്മദ് സിയാദ് എന്നിവരുടെ സത്യസന്ധത സ്‌കൂളി​െൻറ അഭിമാനമുയർത്തി. വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ നാലു പവ​െൻറ മാല പ്രധാനാധ്യാപകനെ സുരക്ഷിതമായി ഏൽപ്പിച്ചാണ് കുട്ടികൾ സത്യസന്ധത തെളിയിച്ചത്. പിന്നീട് ഉടമസ്ഥന് ആഭരണം കൈമാറി. ഇവർക്ക് ബുധനാഴ്ച ചേർന്ന സ്‌കൂൾ അസംബ്ലിയിൽ കാഷ് അവാർഡ് നൽകി ആദരിച്ചു. സ്‌കൂൾ മാനേജ്‌മ​െൻറ് പി.ടി.എ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ്. നഗരസഭ കൗൺസിലറും പി.ടി.എ പ്രസിഡൻറുമായ അബ്ദുന്നാസർ, പ്രധാനാധ്യാപകൻ പ്രകാശ്, പ്രിൻസിപ്പൽ അംബിക, സ്റ്റാഫ് സെക്രട്ടറി കൃഷ്ണൻ എന്നിവർ സംസാരിച്ചു. caption: വരോട് സ്‌കൂളിലെ വിദ്യാർഥികളെ കാഷ് അവാർഡ് നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story