Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭ ഷോപ്പിങ്...

നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കുന്നത് അനാവശ്യം ^സി.പി.എം

text_fields
bookmark_border
നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കുന്നത് അനാവശ്യം -സി.പി.എം തിരൂരങ്ങാടി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചെമ്മാട്ടെ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റുന്നത് അനാവശ്യമാണെന്നും ജനങ്ങൾക്ക് ഉപകരിക്കുന്ന സംവിധാനമൊരുക്കണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് അധികൃതർ കെട്ടിടത്തിലെ മുഴുവൻ വാടകക്കാരെയും ഒഴിവാക്കുകയും രണ്ടുവർഷത്തോളം അടച്ചിടുകയും ചെയ്തതു വഴി വാടകയിനത്തിൽ ലഭിക്കേണ്ടിയിരുന്ന കോടികൾ നഷ്ടപ്പെടുത്തുകയാണുണ്ടായത്. നടപടിക്രമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നല്ല ഉറപ്പും ബലവുമുള്ള കെട്ടിടം പൊളിക്കുകയാണ്. പുതിയ കെട്ടിടം പണിയുമെന്നാണ് അധികൃതരുടെ ഭാഷ്യം. വൻതുക മാസവാടക ലഭിക്കുമെന്നിരിക്കെ കോടികളുടെ പൊതുഫണ്ടും ആസ്തിയും നഷ്ടപ്പെടുത്തി തുടർന്നുകൊണ്ടിരിക്കുന്ന അഴിമതിയും ധൂർത്തും പരിശോധിച്ച് ഉത്തരവാദികളായവരിൽനിന്ന് നഷ്ടം കണക്കാക്കി തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ. രാമദാസ് മാസ്റ്റർ, പ്രഫ. പി. മമ്മത്, സി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story