Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:47 AM IST Updated On
date_range 26 Oct 2017 10:47 AM ISTകരിപ്പൂരിൽ 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂരിൽ 94 ലക്ഷത്തിെൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂരിൽ ഒാേട്ടാസ്പാനറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് സംഘമാണ് 3.09 കിലോഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് ചെലവൂർ സ്വദേശി ഖാലിദ് കുഞ്ഞായൻ കോയസ്സനെ (51) അറസ്റ്റ് ചെയ്തു. റിയാദിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജിനകത്ത് വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ബോൾട്ടുകൾ ഘടിപ്പിക്കുന്നതിനുള്ള ഒാേട്ടാസ്പാനറിൽ ഡിസ്ക് രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ ഇവക്ക് മുകളിൽ വെള്ളി പൂശുകയും ചെയ്തു. ഇൗ മാസം ഒമ്പതിനും ഒാേട്ടാസ്പാനറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.01 കോടി വില വരുന്ന 3.34 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story