Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂജാരിയുടെ കുഞ്ഞിന്​...

പൂജാരിയുടെ കുഞ്ഞിന്​ സഹായം അഭ്യർഥിച്ച മഹല്ല് കമ്മിറ്റിക്ക്​ പിന്തുണപ്രവാഹം

text_fields
bookmark_border
പുറത്തൂർ/തിരൂർ: പൂജാരിയുടെ കുഞ്ഞിന് ചികിത്സസഹായം അഭ്യർഥിച്ച് മഹല്ല് കമ്മിറ്റി പുറത്തിറക്കിയ കത്തിന് സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ. പുറത്തൂർ ജുമുഅത്ത് പള്ളി ആൻഡ് നൂറുൽ ഈമാൻ മദ്റസ കമ്മിറ്റിയാണ് കത്തിറക്കിയത്. പുറത്തൂർ ബോട്ട്ജെട്ടിയിൽ താമസിക്കുന്ന മേപ്പറമ്പത്ത് അനിൽകുമാറി​െൻറയും രമ്യയുെടയും മൂന്ന് മാസം പ്രായമായ കുഞ്ഞ് അർജുന് വേണ്ടിയാണ് ചികിത്സസഹായം അഭ്യർഥിച്ചിരിക്കുന്നത്. കൊച്ചിയിലെ ആശുപത്രിയിൽ പ്രസവത്തിനിടെ മഷി അകത്ത് ചെന്നതിനാലാണ് 95 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പുറത്തൂർ സുബ്രഹ്മണ്യം ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അനിലിന് മക​െൻറ അസുഖത്താൽ ജോലിക്കും പോകാനാകുന്നില്ല. ശ്വാസകോശം തകരാറിലായതിനാൽ കുഞ്ഞിന് ഓക്സിജൻ നൽകുകയാണ്. എറണാകുളം അമൃത ആശുപത്രിക്ക് സമീപം വാടകമുറിയിലാണ് കുഞ്ഞുമായി കുടുംബം കഴിയുന്നത്. രണ്ടരമാസം ഇതേ രീതിയിൽ കഴിയണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചു. സാമ്പത്തികബാധ്യത മൂലം വീട്‌ ജപ്തി ചെയ്തതിനാൽ വാടകവീട്ടിലാണ്. ഇവരുടെ ദുരിതം കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. പുറത്തൂർ മഹല്ല് കമ്മിറ്റിക്ക് കീഴിലെ കളൂർ, കാവിലക്കാട്, പുറത്തൂർ ജുമാമസ്ജിദുകളിൽ നവംബർ മൂന്നിന് ധനസമാഹരണം നടത്തും. മംഗലം, ചമ്രവട്ടം, കുറുമ്പടി പള്ളികളിൽ സഹായം ശേഖരിച്ച് അനിലിന് കൈമാറി. കാൽലക്ഷത്തോളം രൂപ ലഭിച്ചതായി അനിൽകുമാർ പറഞ്ഞു. തിരൂർ മേഖലയിലെ വിവിധ പള്ളികളിൽ കത്ത് എത്തിച്ചിട്ടുണ്ട്. രമ്യക്ക് എസ്.ബി.ഐ പടിഞ്ഞാറങ്ങാടി ശാഖയിൽ 34925440495 (IFSC CODE: SBIN0014967) നമ്പറായി അക്കൗണ്ടുണ്ട്. ഫോൺ: 80866 55149, 96567 41077. photo: tir mw4 മഹല്ല് കമ്മിറ്റിയുടെ കത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story