Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:38 AM IST Updated On
date_range 26 Oct 2017 10:38 AM ISTവോട്ടർ മെഷീൻ സൂക്ഷിക്കാൻ പുതിയ കെട്ടിടം വരും
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ വോട്ടിങ് മെഷീൻ സൂക്ഷിക്കാൻ പുതിയ കെട്ടിടം നിർമിക്കും. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശ പ്രകാരം ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഇതിനായുള്ള നടപടികൾ തുടങ്ങി. കോട്ടക്കുന്ന് അണ്ണുണ്ണിപറമ്പ് റോഡിൽ കോട്ടക്കുന്ന് പാർക്കിനോട് ചേർന്ന റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഏക്കറുള്ള ഇൗ ഭൂമിയിൽ 60 സെൻറ് വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന കെട്ടിടം നിർമിക്കാൻ ആവശ്യപ്പെടും. 30 സെൻറിൽ കെട്ടിടം. പാർക്കിങ് ഏരിയ, മുറ്റം, സുരക്ഷ ജീവനക്കാരന് തങ്ങാനുള്ള ഇടം എന്നിവക്ക് ബാക്കി സ്ഥലം ഉപയോഗിക്കും. കെട്ടിടത്തിെൻറ രൂപവും മറ്റും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കും. നിലവിലുള്ളിടത്തെ സ്ഥലപരിമിതിയാണ് പുതിയ കെട്ടിടം നിർമിക്കാൻ കാരണം. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീനുകളാകും ഉപയോഗിക്കുക. ഇവ സൂക്ഷിക്കാൻ കൂടുതൽ സ്ഥലം വേണം. കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, ജില്ല ട്രഷറി എന്നിവക്ക് സമീപമുള്ള കെട്ടിടങ്ങളിലാണ് നിലവിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. imege: mplas vvpat
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story