Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:38 AM IST Updated On
date_range 26 Oct 2017 10:38 AM ISTജനസേവന ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
കൽപകഞ്ചേരി: ആധാരവും ആധാറും ബന്ധിപ്പിക്കുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിന് കല്ലിങ്ങൽ തണ്ണീർച്ചാൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . വാർഡ് അംഗം സി. ആബിദ്, ജാഫർ ശരീഫ്, ആശിഖ് കുന്നക്കാട്ട് എന്നിവർ നേതൃത്വം നൽകി. CAPTION tir mw9 തണ്ണീർച്ചാൽ യൂത്ത് ലീഗ് ജനസേവന ക്യാമ്പ് എടയൂർ 16ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങും എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് തിണ്ടലത്ത് നടക്കുവാൻ പോവുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ഇരുമുന്നണികളും രംഗത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ അഡ്വ. കെ. കമലാസനെൻറ നിര്യാണത്തോടെയാണ് തിണ്ടലം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ ഇതിനകം രംഗത്തിറക്കി കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 86 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. കമലാസനൻ വിജയിച്ചത്. 19 വാർഡുകളുള്ള എടയൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒമ്പത് വീതം സീറ്റ് ലഭിച്ചപ്പോൾ, ചരിത്രത്തിലാദ്യമായി ബി.ജെ.പി. ഒരു സീറ്റും നേടുകയും ചെയ്തു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതോടുകൂടി നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് എടയൂർ ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയത്. തിണ്ടലം സീറ്റ് പിടിച്ചെടുത്ത് ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം ഉറപ്പിക്കേണ്ടത് എൽ.ഡി.എഫിെൻറയും എന്തുവിലകൊടുത്തും സീറ്റ് നില നിർത്തുകയെന്നത് യു.ഡി.എഫിെൻറയും അഭിമാന പ്രശ്നമായതിനാൽ ഇവിടെ പൊരിഞ്ഞ പോരാട്ടം നടക്കും. എൽ.ഡി.എഫ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാർഥിയായി കണ്ടെത്തിയ പി.ടി. അനിൽകുമാർ ഇതിനകം ഒരുതവണ വാർഡിൽ പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം തിണ്ടലത്തുവെച്ച് യു.ഡി.എഫിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ. കെ. കമലാസനൻ അനുസ്മരണത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. മോഹനകൃഷ്ണനെ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും പുറമേ ബി.ജെ.പി.യും എസ്.ഡി.പി.ഐയും എൻ.സി.പിയും സ്വതന്ത്രനും മത്സരം രംഗത്തുണ്ടായിരുന്നു. വാർഡിൽ 150നടുത്ത് വോട്ടുകളുണ്ട് എന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 83 വോട്ടുകളാണ് ലഭിച്ചത്. കരുത്തനായ യുവനേതാവിനെ രംഗത്തിറക്കി വാർഡ് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പിയും. തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകളിൽ ഇവിടെനിന്ന് ജയിക്കുന്ന യു.ഡി.എഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വിജയം ആവർത്തിക്കാനാണ് കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയും ജനശ്രീ സുസ്ഥിര വികസന മിഷൻ നിയോജക മണ്ഡലം ചെയർമാനുമായ കെ.കെ. മോഹനകൃഷ്ണനെ യു.ഡി.എഫ് രംഗത്തിറക്കിയത്. ആദ്യമായി എടയൂർ ഗ്രാമപഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തതും പഞ്ചായത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നഷ്ടപ്പെട്ട വോട്ടുകൾ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കുമെന്ന സാധ്യതയും ഉള്ളതിനാൽ യു.ഡി.എഫിൽനിന്ന് സീറ്റ് പിടിച്ചെടുക്കുവാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story