Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ ശൈത്യകാല...

കരിപ്പൂരിൽ ശൈത്യകാല സമയക്രമം തയാറായി: റിയാദ്​ സർവിസ്​ ആഴ്​ചയിൽ ആറ്​

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള പുതിയ ശൈത്യകാല സമയക്രമം തയാറായി. ഒക്ടോബർ 28 മുതൽ മാർച്ച് രണ്ടുവരെയുള്ള സമയക്രമമാണ് തയാറാക്കുന്നത്. പട്ടികയില്‍ പുതിയ വിമാന സർവിസുകളൊന്നും ആരംഭിച്ചിട്ടില്ല. വേനൽകാല സമയക്രമത്തിൽ ഒമാൻ എയർ, ഇൻഡിഗോ, ഇത്തിഹാദ്, ജെറ്റ് എയർവേസ് എന്നിവയുടെ പുതിയ സർവിസുകൾ ആരംഭിച്ചിരുന്നു. അതേസമയം, എയർഇന്ത്യ എക്സ്പ്രസി​െൻറ കോഴിക്കോട്-റിയാദ് സർവിസുകളുടെ എണ്ണം ആറായി വർധിച്ചു. നിലവിൽ ആഴ്ചയിൽ നാല് സർവിസാണുണ്ടായിരുന്നത്. ഒക്ടോബർ 29 മുതലാണ് സർവിസുകളുടെ എണ്ണം വർധിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് നിലവിലുള്ള സർവിസ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പുതുതായി ആരംഭിക്കുക. നേരത്തേയും സർവിസ് വർധിപ്പിക്കുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിലും റിയാദിൽ സ്ലോട്ട് ലഭിച്ചിരുന്നില്ല. രാവിലെ 9.15ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11.45ന് റിയാദിലെത്തും. റിയാദിൽനിന്ന് 1.15ന് പുറപ്പെട്ട് രാത്രി 8.15നാണ് മടങ്ങിയെത്തുക. മറ്റു വിമാന സർവിസുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. അബൂദബിയിൽനിന്ന് വൈകീട്ട് 3.30ന് എത്തുന്ന ഇത്തിഹാദ് വിമാനത്തി​െൻറ പ്രതിദിന സർവിസ് ആറായി കുറച്ചത് തുടരും. ഇൻഡിഗോയുടെ രണ്ട് സർവിസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. പുലർച്ച 12.15നുള്ള ദുബൈ വിമാനം 1.45നും 11.50നുള്ള ദോഹ വിമാനം 12.25നുമാണ് പുറപ്പെടുക. ഒമാൻ എയറി​െൻറ സമയക്രമത്തിലും മാറ്റമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story