Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:44 AM IST Updated On
date_range 25 Oct 2017 10:44 AM ISTപദ്ധതി അവലോകനം: ഉദ്യോഗസ്ഥർക്ക് എം.എൽ.എയുടെ ശാസന
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ഷൊർണൂർ മണ്ഡലംതലത്തിലെ പദ്ധതികളുടെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് പി.കെ. ശശി എം.എൽ.എയുടെ ശാസന. ഫണ്ട് അനുവദിച്ചും പ്രവൃത്തികളുടെ അനുമതി ലഭിച്ചിട്ടും വിവിധ വകുപ്പുകളിലെ പദ്ധതികൾ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നുള്ള മറുപടി വ്യക്തമാകാത്തതിനെ തുടർന്നാണ് എം.എൽ.എ ഉദ്യോഗസ്ഥന്മാരെ ശാസിച്ചത്. പൊതുമരാമത്ത് ബിൽഡിങ്, റോഡ്, വാട്ടർ അതോറിറ്റി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളിലെ ചെയർപേഴ്സന്മാർ, തൃക്കടീരി, നെല്ലായ, അനങ്ങനടി, ചളവറ പഞ്ചായത്ത് പ്രസിഡൻറുമാർ, കരാറുകാർ എന്നിവരാണ് അലോകന യോഗത്തിൽ പങ്കെടുത്തത്. മണ്ഡലത്തിലെ വികസന കാര്യത്തിലും റോഡുകളുടെ ശോച്യാവസ്ഥയിലും നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് അടുത്തകാലത്ത് ഉയർന്നത്. ഇതിൽ ഏറെയും റോഡുകളുടെ തകർച്ചക്ക് പരിഹാരം കാണാത്തത് തന്നെയായിരുന്നു. ഇപ്പോൾ ഫണ്ട് അനുവദിച്ചതും അനുമതി ലഭിച്ചതുമായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും പദ്ധതികളുടെ സമയം ദീർഘിപ്പിക്കുന്നത് എം.എൽ.എയെ അറിയിക്കാനും പ്രവൃത്തി പൂർത്തീകരണ സർട്ടിഫിക്കറ്റ് എം.എൽ.എ ഓഫിസിൽനിന്ന് ലഭിച്ചശേഷം മാത്രമെ അവസാന ഗഡു അനുവദിക്കാൻ പാടുള്ളൂ എന്നും എല്ലാ ഉദ്യോഗസ്ഥന്മാർക്കും എം.എൽ.എ നിർദേശം നൽകി. ജോലികൾ കുറഞ്ഞനിരക്കിൽ കരാറെടുത്തശേഷം ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ അനുവദിക്കുകയിെല്ലന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story