Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:44 AM IST Updated On
date_range 25 Oct 2017 10:44 AM ISTനഗര വികസനം: പൊന്നാനിയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുപണിയും
text_fieldsbookmark_border
പൊന്നാനി: നഗര വികസന ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുപണിയാൻ വികസന സമിതിയുടെ അഭിപ്രായം തേടാൻ കൗൺസിലിൽ തീരുമാനമായി. നഗരവികസന ഭാഗമായി ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ച് പുതിയത് പണിയാൻ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് പദ്ധതി തയാറാക്കാൻ സർക്കാറിൽനിന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭക്ക് അനുവാദം ലഭിച്ചത്. ചീഫ് ടൗൺ പ്ലാനറുടെ അനുവാദ കത്ത് കഴിഞ്ഞ ദിവസം നടന്ന കൗൺസിലിെൻറ പരിഗണനക്ക് െവച്ചിരുന്നു. കത്തിലെ നിർദേശത്തിൽ ഏത് തെരഞ്ഞെടുക്കണമെന്ന തീരുമാനമെടുക്കാൻ ടൗൺ വികസന സമിതിയെകൂടി ചുമതലപ്പെടുത്താൻ കൗൺസിലിൽ തീരുമാനമായി. നഗരാസൂത്രണം ആസൂത്രിതവും നിയമപരവുമായി നടപ്പാക്കാൻ നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ, കേരള നഗര-ഗ്രാമ ആസൂത്രണ ആക്ട് 2016 എന്നിവയുടെ അടിസ്ഥാനത്തിൽ നാല് മാർഗങ്ങൾ നഗരസഭക്ക് വേണ്ടി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം, സൗജന്യമായി വിട്ടുതരുന്ന സ്ഥലത്തിന് തുല്യമായ ബാക്കി സ്ഥലത്തിന് നിർമാണ ചട്ടങ്ങളിൽ ഇളവ് നൽകുക, സ്ഥലം വിട്ടുനൽകിയതിന് ശേഷം ഉടമസ്ഥെൻറ കൈവശമുള്ള ബാക്കി സ്ഥലത്ത് കെട്ടിടം നിർമിക്കാൻ ചട്ടങ്ങളിൽ ഇളവ് നൽകുക, സൗജന്യമായി ഭൂമി വിട്ടുകൊടുക്കൽ മുഖേന റോഡിന് വീതി കൂട്ടുന്ന പദ്ധതി തയാറാക്കുക, നഗരാസൂത്രണ നിയമപ്രകാരം റോഡ് വികസനത്തിന് പ്രത്യേകം വിശദ ടൗൺ പ്ലാനിങ് പദ്ധതി തയാറാക്കുക തുടങ്ങിയ നാലുരീതികൾ തീരുമാനിക്കാനാണ് സർക്കാറിൽനിന്ന് അനുമതി ലഭിച്ചിരിക്കുന്നത്. ഈ നിർദേശങ്ങളിൽ ഏത് തെരഞ്ഞെടുക്കണമെന്ന് ടൗൺ വികസന സമിതിയുടെ തീരുമാനശേഷം മതിയെന്നാണ് കൗൺസിൽ ചർച്ചയിൽ തീരുമാനമായത്. അടുത്തദിവസംതന്നെ ടൗൺ വികസന സമിതി വിളിച്ചുചേർത്ത് അടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൗൺസിൽ തീരുമാനിച്ചു. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. രമാദേവി, സ്റ്റാൻറിങ് കമ്മിറ്റി അംഗങ്ങളായ ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, റീന പ്രകാശ്, ഷീന സുദേശൻ, കൗൺസിലർമാരായ ബാബുരാജ് ഏനാത്തയിൽ, എ.കെ. ജബ്ബാർ, കെ. ഗണേശൻ എന്നിവർ സംബന്ധിച്ചു. Tir p5 മലപ്പുറത്ത് നടന്ന ജില്ല തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കിയ പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story