Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:41 AM IST Updated On
date_range 25 Oct 2017 10:41 AM ISTനെല്ലിക്കുറുശിയിൽ തെരുവുനായുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
text_fieldsbookmark_border
മദ്റസ വിദ്യാർഥിക്ക് നേരേയും ആക്രമണം പത്തിരിപ്പാല: ലെക്കിടി പേരൂർ പഞ്ചായത്തിലെ നെല്ലിക്കുറുശി മേഖലയിൽ തെരുവ് നായുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിക്കുറുശി പഴംകുളം സുലൈമാനാണ് (63) തെരുവുനായുടെ അക്രമണത്തിൽ പരിക്കേറ്റത്. ഇതേസമയം അതുവഴി നടന്നു പോകുകയായിരുന്ന മദ്റസ വിദ്യാർഥിനിക്ക് നേരേയും തെരുവുനായുടെ ആക്രമണമുണ്ടായി. ദേഹത്ത് പർദ്ദ ധരിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. പള്ളത്തൊടി മുഹമ്മദിെൻറ മകൾ ഫാത്തിമ സനക്ക് (ഏഴ്) നേരെയാണ് അക്രമണം ഉണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെയാണ് നായ ഓടിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സുലൈമാന് ഇടത് കാലിലാണ് കടിയേറ്റത് ഉടൻതന്നെ ഒറ്റപ്പാലത്തും പിന്നീട് തൃശൂരിലും എത്തി ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story