Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:41 AM IST Updated On
date_range 25 Oct 2017 10:41 AM ISTജി.എസ്.ടി: കരാറുകാരുമായി ധാരണ; സമരം പിൻവലിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ചരക്കുസേവന നികുതിയെ (ജി.എസ്.ടി) ചൊല്ലി സർക്കാറും കരാറുകാരും തമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം. ജി.എസ്.ടി നിലവിൽവന്നശേഷമുള്ള പ്രവൃത്തിക്ക് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകാമെന്ന നിർദേശം കരാറുകാർ അംഗീകരിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കിെൻറ ചേംബറിൽ ഗവ.കരാറുകാരുടെ സംഘടന പ്രതിനിധികളുമായി ചൊവ്വാഴ്ച രാത്രി നടന്ന ചർച്ചയിലാണ് തീരുമാനം. ധനവകുപ്പ് നേരത്തേ തയാറാക്കിയ ഉത്തരവിൽനിന്ന് അൽപം മാറ്റം വരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകും. തദ്ദേശവകുപ്പ്, പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഇളവ് ബാധകമാണ്. പുതിയ റോഡുകൾക്ക് അഞ്ചുശതമാനമാണ് ഇളവ്. ബിറ്റുമിൻ റോഡുകൾക്കും കെട്ടിടങ്ങൾക്കും 3.5, ബി.എം ആൻഡ് ബി.സി റോഡുകൾക്ക് രണ്ട് എന്നിങ്ങനെയാണ് നികുതിയിളവ് നൽകുക. 12 ശതമാനം ജി.എസ്.ടി നഷ്ടമാണെന്നും നേരത്തേ നൽകിയ അഞ്ച് ശതമാനം വാറ്റിനുശേഷം വരുന്ന അധിക നികുതി സർക്കാർ വഹിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story