Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:41 AM IST Updated On
date_range 25 Oct 2017 10:41 AM ISTവള്ളിക്കുന്ന് പഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ് അംഗങ്ങളുടെ സത്യഗ്രഹം
text_fieldsbookmark_border
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സീൽ പതിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ സത്യഗ്രഹം നടത്തി. പഞ്ചായത്ത് ഓഫിസിൽനിന്ന് കെ.എസ്.ഇ.ബി, ഫിഷറീസ് ഓഫിസുകളിലേക്ക് നൽകിയ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണമെന്നും പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യമുന്നയിച്ചു. മുൻ പ്രസിഡൻറ് വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, ടി.വി. രാജൻ, കായമ്പടം വേലായുധൻ, പൊക്കടവത്ത് വിജയൻ, പഞ്ചായത്ത് അംഗങ്ങളായ പട്ടയിൽ ബാബുരാജ്, അനീഷ് വലിയാട്ടൂർ, കെ.വി. അജയ് ലാൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ സത്യഗ്രഹം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story