Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടം തീർക്കാൻ...

കടം തീർക്കാൻ വൃക്കദാനത്തിനൊരുങ്ങി; തൊഴിലാളിക്ക്​ രക്ഷകനായി എറണാകുളം കലക്​ടർ

text_fields
bookmark_border
കോയമ്പത്തൂർ: വായ്പ തിരിച്ചടക്കാൻ കഴിയാതെ വൃക്കദാനത്തിന് തയാറായ നെയ്ത്ത് തൊഴിലാളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് കലക്ടർ ഇടെപട്ട് തിരിച്ചയച്ചു. ഇൗറോഡ് കാശിപാളയം ഗാന്ധിജിവീഥിയിൽ രവിയെയാണ് (42) ചൊവ്വാഴ്ച എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മോചിപ്പിച്ചത്. മൂന്നുലക്ഷത്തി​െൻറ വായ്പ തിരിച്ചടക്കാൻ കഴിയാതെ രവിയും കുടുംബവും ദുരിതത്തിലായിരുന്നു. തുടർന്നാണ് അവിനാശിയിലെ ഒരു ഏജൻറ് രവിയെ ബന്ധപ്പെട്ടത്. വൃക്കദാനം ചെയ്താൽ അഞ്ച് ലക്ഷം തരപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഭാര്യ സമ്പൂർണവും രണ്ടു മക്കളും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഏജൻറി​െൻറ നിർബന്ധത്തിന് വഴങ്ങി രവി എറണാകുളത്തേക്ക് പുറപ്പെട്ടു. ഭാര്യ ഇൗറോഡ് ജില്ല കലക്ടർ പ്രഭാകറി​െൻറ വസതിയിൽ ചെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് എറണാകുളം ജില്ല കലക്ടറുമായി ബന്ധപ്പെട്ടാണ് രവിയെ സ്വകാര്യ ആശുപത്രിയിൽനിന്ന് മോചിപ്പിച്ചത്. കുടുംബത്തിന് ബാങ്ക് വായ്പ ലഭ്യമാക്കാൻ ഇൗറോഡ് ജില്ല കലക്ടർ നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story