Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTഇന്ത്യയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് വലിയ സാധ്യത –ഡോ. മുൻദിർ അൽ കഹ്ഫ്
text_fieldsbookmark_border
ഇന്ത്യയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് വലിയ സാധ്യത -ഡോ. മുൻദിർ അൽ കഹ്ഫ് കോഴിക്കോട്: ഇന്ത്യയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് വലിയ സാധ്യതകളാണുള്ളെതന്നും അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ മുസ്ലിം സമൂഹത്തിന് സാധിക്കുന്നില്ലെന്നും അമേരിക്കയിലെ പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ ഡോ. മുൻദിർ അൽ കഹ്ഫ്. ശാന്തപുരം അൽജാമിഅ കോഴിക്കോട്ട് സംഘടിപ്പിച്ച 'ഇസ്ലാമിക് ബാങ്കിങ്ങിെൻറ സാധ്യതകൾ' ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇസ്ലാമിക് ബാങ്കിങ്ങിനെക്കുറിച്ച് തെറ്റിദ്ധാരണകൾ ഏറെയാണ്. ഇന്ത്യൻ ബാങ്കിങ് നിയമപ്രകാരം ഇസ്ലാമിക് ബാങ്കിങ് സംവിധാനത്തിൽ വാങ്ങലും വിൽക്കലും ബാങ്ക് മുഖേനെ നേരിട്ട് സാധ്യമല്ല എന്നാണ് പലരും ധരിച്ചുെവച്ചിരിക്കുന്നത്. എന്നാൽ, വാണിജ്യ സ്വഭാവത്തിലുള്ള കച്ചവടങ്ങൾക്കുപകരം ധനപരമായ ഇടപാടുകളിലേക്ക് മാറുന്നതോടെ തീരുന്നതാണ് ഇതിലെ നിയമ പ്രശ്നങ്ങൾ. മുസ്ലിം പണ്ഡിതന്മാരിൽ തന്നെ പലർക്കും പൊതുജനങ്ങൾക്ക് മൊത്തത്തിലും ഇസ്ലാമിക ബാങ്കിങ് എന്താണ് എന്ന് കൃത്യമായി മനസ്സിലായിട്ടില്ല എന്ന പരിമിതിയുണ്ട്. ഇതിന് ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് ബാങ്കിങ് ഇതര ബാങ്കിങ് സംവിധാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ തീർത്തും സുതാര്യവും ധാർമിക മൂല്യങ്ങളിലധിഷ്ഠിതവുമാണ്. എല്ലാ അർഥത്തിലും ചൂഷണമുക്തമാണിത്. സാമ്പത്തിക രംഗത്തെ ദൂഷ്യങ്ങളെ ഇത് പൂർണമായും നിരാകരിക്കുന്നു. മതപരമായ വൈജാത്യങ്ങളില്ലാതെ മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ളതാണീ സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അൽജാമിഅ റെക്ടർ ഡോ. അബ്ദുൽസലാം അഹമ്മദ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കോ ഒാഡിനേറ്റർ ഷൗക്കത്തലി സുലൈമാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story