Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTഎസ്.കെ.ജെ.എം ഭവന പദ്ധതി: സ്ഥല സന്ദര്‍ശനം ആരംഭിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: 'ഇസ്ലാം വെളിച്ചമാണ്' പ്രമേയത്തില്‍ ഡിസംബര്‍ 21 മുതല്‍ 23 വരെ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല സമ്മേളന ഭാഗമായി പ്രഖ്യാപിക്കപ്പെട്ട മുഅല്ലിം, മന്‍സില്‍ ഭവനപദ്ധതിയുടെ സ്ഥല സന്ദര്‍ശനം ആരംഭിച്ചു. നിലമ്പൂര്‍ മേഖലയില്‍ എസ്.കെ.ജെ.എം, എസ്.കെ.എം.എം.എ സംയുക്താഭിമുഖ്യത്തില്‍ ആദ്യഘട്ടം പത്ത് റേഞ്ചുകളിലായി തെരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുക. സമസ്ത കേന്ദ്ര മുശാവറ അംഗം ഒ. കുട്ടി മുസ്ലിയാര് അമ്പലക്കടവിെൻറ പ്രാര്‍ഥനയോടെ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ഭവന സ്ഥല സന്ദര്‍ശനത്തിന് തുടക്കമായി. അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം, പി. ഹംസ കുഞ്ഞാപ്പു കോട്ടപ്പുഴ, പി.ടി. ജമാലുദ്ദീന്‍ മുസ്ലിയാര്, കെ.കെ.എം. അമാനുല്ല ദാരിമി, പറമ്പില്‍ ബാവഹാജി, നൗഷാദലി ഫൈസി, ഇസ്ഹാഖ് അടുക്കത്ത്, എം. ഹംസ ദാരിമി, അക്ബര്‍ മമ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. നിലമ്പൂര്‍ റേഞ്ചില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്മാനി ഏനാന്തി അധ്യക്ഷത വഹിച്ചു. ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. അബൂബക്കര്‍ ദാരിമി സംസാരിച്ചു. ചോക്കാട് പി. ഹംസ കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന് ഫൈസി കൂരാട് അധ്യക്ഷത വഹിച്ചു. എം.എം. ദാരിമി മഞ്ഞപ്പെട്ടി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. പൂക്കോട്ടുംപാടത്ത് സുബൈര്‍ കൂറ്റമ്പാറ ഉദ്ഘാടനം ചെയ്തു. ഹൈദറൂസ് ദാരിമി അധ്യക്ഷത വഹിച്ചു. നൗഷാദലി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. മൂത്തേടത്ത് നദീര്‍ ഫൈസി മൂത്തേടം ഉദ്ഘാടനം ചെയ്തു. ഫള്ല് അന്‍വരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ചുങ്കത്തറയില്‍ നൂര്‍ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹസന് ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കരുളായിയില്‍ സിദ്ദീഖ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.സി. കുഞ്ഞാലി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഒ.എം.എം.കെ. തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story