Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTനിലമ്പൂര്‍^--നഞ്ചന്‍കോട് റെയില്‍വേ പാത: നിലമ്പൂരില്‍ ബഹുജനസദസ്സ് നടത്തി
text_fieldsbookmark_border
നിലമ്പൂര്‍--നഞ്ചന്‍കോട് റെയില്‍വേ പാത: നിലമ്പൂരില്‍ ബഹുജനസദസ്സ് നടത്തി നിലമ്പൂര്‍: നിലമ്പൂർ-നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന് നിലമ്പൂര്‍-മൈസൂര്‍ റെയില്‍വേ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേർന്ന ബഹുജനസദസ്സ്. പാതക്ക് കേന്ദ്ര-, സംസ്ഥാന സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സദസ്സ് ആവശ്യപ്പെട്ടു. പാത വരുന്നതോടെ കേരളത്തിെൻറ വികസന കാര‍്യത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാവും. മലബാർ മേഖലയുടെ വികസനം പാതയിലൂടെ സാധ‍്യമാകും. പാതയുടെ കാര‍്യത്തിൽ സംസ്ഥാന സർക്കാരിെൻറ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവണം. എല്ലാ രാഷ്ട്രീയ പാർട്ടികളും പാതക്കായി കൈക്കോർക്കണമെന്നും ബഹുജന സദസ്സ് ആവശ‍്യപ്പെട്ടു. നിലമ്പൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. പാത യാഥാര്‍ഥ്യമാകുന്നതോടെ മലബാറിെൻറ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ചേർന്ന് സംയുക്ത കമ്പനി സ്ഥാപിച്ചതോടെ പദ്ധതി നടക്കുമെന്ന നിലയായെന്നും അദ്ദേഹം സൂചിപ്പിച്ചു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍-മൈസൂര്‍ കര്‍മസമിതി സെക്രട്ടറി ഡോ. ബിജു നൈനാന്‍, നഗരസഭ ഉപാധ്യക്ഷന്‍ പി.വി. ഹംസ, നഗരസഭ കൗൺസിലർമാരായ എ. ഗോപിനാഥ്, എന്‍. വേലുക്കുട്ടി, പി.എം. ബഷീര്‍, വ‍്യാപാരി പ്രതിനിധികളായ സനില്‍ കുമാര്‍, യു. നരേന്ദ്രന്‍, വിവിധ സംഘടന നേതാക്കളായ ഷെറി ജോര്‍ജ്, മാത്യു കാരാംവേലി, ബിജു പാലത്തിങ്കല്‍, നിലമ്പൂര്‍ പ്രസ് േഫാറം സെക്രട്ടറി സി. ജമാല്‍, ബിനോയ് പാട്ടത്തിൽ തുടങ്ങിയവര്‍ സംസാരിച്ചു. പടം.5- നിലമ്പൂരില്‍-റെയില്‍വേ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസദസ്സ് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story