Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTഏറനാട് മണ്ഡലത്തിലെ കുത്തിവെപ്പ് പുരോഗതി വിലയിരുത്തി
text_fieldsbookmark_border
എടവണ്ണ: ഏറനാട് മണ്ഡലത്തിലെ മീസില്‍സ്-, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പദ്ധതി അവലോകന യോഗം നടന്നു. പി.കെ. ബഷീർ എം.എൽ.എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡി.എം.ഒ ഡോ. എം. സക്കീനയുടെ നേതൃത്വത്തില്‍ പദ്ധതി പുരോഗതി വിലയിരുത്തി. മീസില്‍സ്, -റുബെല്ല കുത്തിവെപ്പ് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് ഡി.എം.ഒ പറഞ്ഞു. ഈ രോഗങ്ങളെ പൂര്‍ണമായും തുടച്ചു നീക്കുകയാണ് കുത്തിവെപ്പിെൻറ ലക്ഷ്യം. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന മരുന്ന് സുരക്ഷിതമാണെന്നും വിദേശ രാജ്യങ്ങള്‍ വരെ ഇവിടെനിന്ന് മരുന്ന് വാങ്ങുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ കുത്തിവെപ്പെടുത്തുവെന്ന് ഉറപ്പു വരുത്തണമെന്ന് എം.എല്‍.എ പറഞ്ഞു. മാരക രോഗങ്ങള്‍ വരാതെ അടുത്ത തലമുറയെ സംരക്ഷിക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. പദ്ധതി നൂറു ശതമാനം നേട്ടം കൈവരിക്കാനുള്ള കര്‍മപദ്ധതിക്കും യോഗം രൂപം നല്‍കി. ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷർ, പ്രധാനാധ്യാപകര്‍, സ്‌കൂള്‍ മാനേജര്‍മാര്‍, ബി.ആര്‍.സി കോഓഡിനേറ്റര്‍മാര്‍, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story