Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTസ്കൂൾ കലോത്സവം
text_fieldsbookmark_border
വേങ്ങര: കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ഗായിക രഹ്ന ഉദ്ഘാടനം ചെയ്തു. കുറ്റൂർ നോർത്ത് പോസ്റ്റ് ഓഫിസിൽ 31വർഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന വാപ്പാട്ട് വേണുഗോപാലിന് യാത്രയയപ്പ് നൽകി. രഹ്ന ഉപഹാരം നൽകി. മാനേജർ കെ.പി. കുഞ്ഞിമൊയ്തു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. മൊയ്തീൻകുട്ടി, പങ്കജാക്ഷി ടീച്ചർ, പി.ബി. അനിൽകുമാർ, കെ.പി. ദുർഗാദാസ്, ഹസൻ ആലുങ്ങൽ, ബേബി ജോൺ, കെ. ഷൈജു, വി. ഷാജിത്ത്, കെ. വിജയൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ജലിയെയും വിവിധ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച റാഷിയ, നവനീത് കൃഷ്ണൻ, സുഹൈർ റഹ്മാൻ എന്നിവരെയും ആദരിച്ചു. ഫോട്ടോ വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് ഗായിക രഹ്ന ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story